ഗ്രാമോത്സവമായി വിദ്യാലയമുത്തശ്ശിക്ക് പിറന്നാളാഘോഷം

പന്തലൂർ ജി.എം.എൽ.പി സ്കൂൾ 141 -ാം വാർഷികാഘോഷം തില്ലാന സമാപിച്ചു. ആനക്കയം പഞ്ചായത്തിലെ പന്തലൂർ മേഖലയിലെ ആദ്യ വിദ്യാലയമാണിത്.1884ൽ മുടിക്കോട് ഒടുവൻകുന്ന് കോളനിയുടെ വടക്ക് കിഴക്കു ഭാഗത്ത് സ്ഥാപിക്കപ്പെട്ട ഓത്തുപള്ളിയാണ് ബ്രിട്ടീഷ് സർക്കാർ സ്കൂളാക്കി ഉയർത്തിയത്. ഇപ്പോഴുള്ള കടമ്പോട്ടേക്ക് വിദ്യാലയം മാറിയത് 1887ലാണ്. വില്ലേജിലെ 10 അങ്കണവാടികളിലെ വിദ്യാർഥികൾ ഉൾപ്പെടെ പങ്കെടുത്ത കലാമേളയുടെ ഉദ്ഘാടനം എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ നിർവഹിച്ചു. ശിൽപ്പി ജയരാജൻ പനങ്കാവിൽ നിർമിച്ച ഗാന്ധി ശിൽപ്പം മുൻ ഹെഡ് മിസ്ട്രസ് കെ.പി. മീര ടീച്ചർ അനാഛാദനം ചെയ്തു. സ്കൂളിന്റെ ചരിത്രവും കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളും വിവരിക്കുന്ന പ്രദർശനം ‘എക്സ്പൊ’യിൽ പൂർവ വിദ്യാർഥി മുഹമ്മദ് റാഫി നിർമിച്ച സ്കൂളിന്റെ സ്റ്റിൽ മോഡൽ ശ്രദ്ധയാകർഷിച്ചു. മലപ്പുറം എം.എൽ.എ പി. ഉബൈദുല്ല വാർഷികാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആനക്കയം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് കെ.പി. മീര ടീച്ചർക്ക് യാത്രയയപ്പു നൽകി. മുൻ എച്ച്.എം. കൗസല്യ ടീച്ചറെ ആദരിച്ചു. സംഗീത സംവിധായകൻ സാദിഖ് പന്തലൂർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം മുഹ്സിന അബ്ബാസ്, പഞ്ചായത്ത് ആസൂത്രണ കമീഷൻ ഉപാധ്യക്ഷൻ കെ.വി. മുഹമ്മദാലി, ഗ്രാമപഞ്ചായത്തംഗങ്ങൾ ഒ.ടി. അബ്ദുൽ ഹമീദ്, ജോജോ മാസ്റ്റർ, മുഹമ്മദ് ഗസൽ (ബി.ആർ.സി), ടി. സെയ്താലി മൗലവി, പി.ടി.എ പ്രസിഡണ്ട് കെ. അബൂബക്കർ സിദ്ദീഖ്, ജയരാജൻ പനങ്കാവിൽ, കെ.പി. അബൂബക്കർ, ഷെയ്ഖ് സലീം, സി.പി. അബ്ദുൽ അസീസ്, പി. മുഹമ്മദ് യാസർ, കെ.പി. മീര ടീച്ചർ, സ്കൂൾ ലീഡർ എം.കെ. ഇഷ ഫാത്തിമ എന്നിവർ സംസാരിച്ചു. എച്ച്.എം. ഇൻ ചാർജ് ഇ. ലല്ലി സ്വാഗതവും ഇ.സി. ഷെമി നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. ഫോട്ടോ: പന്തലൂർ കടമ്പോട് ജി.എം.എൽ.പി സ്കൂൾ വാർഷികാഘോഷം പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...