പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ . വടക്കന്തറയില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ തടയുകയായിരുന്നു.വോട്ട് ചോദിക്കാനുള്ള അവകാശമാണ് നിഷേധിച്ചതെന്നും ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും പിഷാരടി പറഞ്ഞു.ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി പ്രവര്‍ത്തകരാണ് സ്ഥാനാര്‍ഥിയെ തടഞ്ഞുവെച്ചത്.യാതൊരു പ്രകോപനവും ഇല്ലാതെയാണ് തന്നെ തടഞ്ഞതെന്ന് പിഷാരടി പ്രതികരിച്ചു.’പ്രചാരണ പരിപാടിയില്‍ നിന്ന് തന്നെ തടഞ്ഞത് ജനാധിപത്യ സംവിധാനത്തിനെതിരെയുള്ള നടപടിയാണ്.സഞ്ചാര സ്വാതന്ത്ര്യം ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. വോട്ട് ചോദിക്കാനുള്ള ജനാധിപത്യപരമായ അവകാശമാണ് നിഷേധിച്ചത്.ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെ.നിയമനടപടിയുമായി പോകാന്‍ ഏതായാലും നിലവില്‍ ഉദ്ദേശിക്കുന്നില്ല. യാതൊരു പ്രകോപനവും കൂടാതെയാണ് ഇത്തരമൊരു പ്രവൃത്തി’. പിഷാരടി പറഞ്ഞു.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....