പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ്

പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഈ യുദ്ധം അമേരിക്ക ജയിച്ചെന്നും ഇറാൻ തകർന്നടിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ വ്യോമസേനയും നാവികസേനയും ഒന്നടങ്കം ഇല്ലാതായെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ലോകത്തെ കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് തെളിഞ്ഞുവെന്ന് അവകാശപ്പെട്ട ട്രംപ്, യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് വ്യക്തമാക്കിയില്ല. ഹോർമുസ് കടലിടുക്ക് ആവശ്യമുള്ള രാജ്യങ്ങൾ ഹോർമുസ് സംരക്ഷിക്കണമെന്ന് ട്രംപ് പറഞ്ഞു. അല്ലെങ്കിൽ രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങണം, അതുമല്ലെങ്കിൽ ഹോർമുസ് സ്വഭാവികമായി തുറക്കപ്പെടുമെന്നും ട്രംപ് അറിയിച്ചു.അമേരിക്ക ഒരിക്കലും ഭരണകൂട മാറ്റം ലക്ഷ്യമിട്ടിട്ടില്ല, പക്ഷെ അത് സംഭവിക്കും. ഇറാന്റെ പല സംവിധാനങ്ങളും തരിപ്പണമായി. ആണവ കേന്ദ്രങ്ങൾ തകർത്തു. ഇറാൻ ഇനി ഏത് നീക്കം നടത്തിയലും അമേരിക്ക അറിയുമെന്നും അത് തകർക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഭീഷണി അല്ല. ഇറാന്റെ ഭീഷണി ഒഴിഞ്ഞെന്നും ട്രംപ് പറഞ്ഞു.

Leave a Reply

spot_img

Related articles

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...

അഞ്ജന ഹരിയുടെ കൊലപാതകം: മലയാളി വനിത അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

യുഎസിലെ കാലിഫോർണിയയിൽ മിൽപിറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടികോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32)...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 939 ആയി

നേപ്പാളിലും ടിബറ്റിലുമായി പ്രളയത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 955 ആയി. അതേസമയം ഇരുരാജ്യങ്ങളിലുമായി 4,471 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. ഇതോടെ നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റി...