ചെന്നൈയിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്; പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി കൊമ്പന്മാർ

നിർണായക മത്സരത്തിൽ ചെന്നൈയിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്നു ഗോളുകൾ നേടിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ചെന്നൈയിലെ ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ചെന്നൈയിന് എതിരെ ഹെസുസ് ഹിമിനെയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നു. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയിരിക്കേ വിങ്ങർ കൊറോ സിങ്ങും രണ്ടാം പകുതിയിൽ ക്വാമി പെപ്രയും ഗോൾ നേടി.ചെന്നൈയിനായി വിൻസി ബരേറ്റോയാണ് ഒരു ഗോൾ നേടിയത്. ഇഞ്ചുറി ടൈമിലായിരുന്നു ഗോൾ നേടിയത്. ചെന്നെയിൻ സ്ട്രൈക്കർ ജോർദാൻ ഗില്ലിന് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയതോടെ പത്തുപേരായി ചുരുങ്ങിയാണ് കളിച്ചത്. ഐ.എസ്.എലിൽ ഈ സീസണിലെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വേഗമേറിയ ഗോളാണ് ഹിമിനെസിന്റേത്. രണ്ട് മിനിറ്റും ആറ് സെക്കൻഡുകളും ആയപ്പോഴാണ് ഹിമിനെസിന്റെ ഗോൾ.മത്സരത്തിന്റെ 36-ാം മിനിറ്റിലാണ് ജോർദാൻ ഗില്ല് റെഡ് കാർ‍ഡ് കണ്ട് പുറത്താകുന്നത്. ബ്ലാസ്റ്റേഴ്‌സ് താരം ഡ്രിൻസിച്ചിനെ അക്രമണ സ്വഭാവത്തോടെ തള്ളിയതിനാണ് റെഡ് കാർഡ് കണ്ടത്. ഇന്ന് പരാജയപ്പെടുന്ന പക്ഷം ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ് സാധ്യത നിലനിർത്താനാവില്ലെന്ന അവസ്ഥയായിരുന്നു

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...