കേന്ദ്ര ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഊർജ്ജസ്വലമാക്കുന്ന നടപടികൾ ആണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

.*മൂലധന നിക്ഷേപം കൂട്ടുന്നതിനുളള നടപടികൾ പ്രതീക്ഷിക്കുന്നുണ്ട്. വായ്പാ സ്വാതന്ത്യം വേണം. കേരളത്തിനുള്ള വിഹിതത്തിൽ വലിയ വെട്ടിക്കുറവ് ഉണ്ട് ഇത് പരിഹരിക്കാൻ പ്രത്യേക പാക്കേജ് വേണമെന്നും അദ്ദേഹം വ്യക്തമാക്കി.24000 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്, അതിൽ ഒരു ഭാഗമെങ്കിലും ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷ.വയനാടിന് പ്രത്യേക സഹായം ചോദിച്ചു. 2000 കോടിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.വന്യജീവി ആക്രമണം നേരിടാനുള്ള പദ്ധതിക്ക് 1000 കോടി പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട് ‘ വിഴിഞ്ഞത്തിനും കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.രാജ്യത്തിൻ്റെയാകെ പദ്ധതി എന്ന നിലയിൽ 5000 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. വിജി എഫും ആവശ്യപ്പെട്ടു.വായ്പാ പരിധിയിൽ നിന്ന് കിഫ്ബി , പെൻഷൻ കമ്പനി ചൂണ്ടിക്കാട്ടി വെട്ടിക്കുറവ് വരുത്തി. 12,000 കോടി രൂപയാണ് വായ്പാ പരിധിയിൽ കുറഞ്ഞത്. ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുപ്രവാസികൾക്ക് വേണ്ടിയുള്ള സംരക്ഷണ പദ്ധതികൾക്കായി 300 കോടിയും റബർ താങ്ങുവില 250 രൂപയായി നിലനിർത്തുന്നതിന് 1000 കോടിയും നീക്കി വെക്കണമെന്നും മന്ത്രി പറഞ്ഞു

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....