കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം ഇന്ന് നടക്കും.പതിനായിരക്കണക്കിന് വിശ്വാസികൾ തീർക്കുന്ന മനുഷ്യസാഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഭക്തിയുടെ കപ്പൽ പ്രദക്ഷിണം. ഇന്ന് 10.30ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിക്കും. ഒന്നിന് കപ്പൽ പ്രദക്ഷിണം ആരംഭിക്കും. തുടർന്ന് ബിഷപ് ഡോ. വിൻസന്റ്റ് മാർ പൗലോസ് കുർബാന അർപ്പിക്കും.തിരുനാൾ നാളെ സമാപിക്കും.