ഇറ്റലിയിലെ സിസിലിയില്‍ ആഡംബര ബോട്ട് മറിഞ്ഞ് കാണാതായ ബ്രിട്ടീഷ് കോടീശ്വരൻ മൈക്ക് ലിഞ്ചിൻ്റെ മൃതദേഹം കണ്ടെത്തിയെന്ന് റിപ്പോർട്ട്.
അപകടത്തില്‍പ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തി. ഇതില്‍ ലിഞ്ചും മകള്‍ ഹന്നയും ഉള്‍പ്പെടുന്നതായി ഒരു ബ്രിട്ടീഷ് മാദ്ധ്യമം പുറത്തുവിട്ടു. എന്നാല്‍, ഇറ്റാലിയൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ കടലില്‍ 165 അടി ആഴത്തിലുണ്ടായിരുന്ന ബോട്ടിൻ്റെ ക്യാബിനുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മറ്റ് രണ്ട് പേർക്കായി തെരച്ചില്‍ തുടരുകയാണ്.
യു.കെയിലെ മോർഗൻ സ്റ്റാൻലി ബാങ്ക് ഇൻ്റർനാഷണല്‍ ലിമിറ്റഡിൻ്റെ ചെയർമാൻ ജോനാഥൻ ബ്ലൂമർ, ഭാര്യ ജൂഡിത്ത്, ലിഞ്ചിൻ്റെ അഭിഭാഷകനും യു.എസ് പൗരനുമായ ക്രിസ് മോർവില്ലോ, ജ്വല്ലറി ഡിസൈനറായ ഇദ്ദേഹത്തിന്റെ ഭാര്യ നെഡ എന്നിവരെയാണ് ലിഞ്ചിനും മകള്‍ക്കുമൊപ്പം കാണാതായത്.
തിങ്കളാഴ്ച പുലർച്ചെയാണ് ശക്തമായ കാറ്റില്‍ അകപ്പെട്ട് ഇവർ സഞ്ചരിച്ച ‘ബേസിയൻ” എന്ന ആഡംബര ബോട്ട് മെഡിറ്ററേനിയൻ കടലില്‍ മുങ്ങിയത്.