പേസ് ബോളർമാരുടെ പറുദീസയായി മാറിയ പെർത്തിൽ, ഓസീസിനെ തിരിച്ചടിച്ച് ഇന്ത്യ.ഒന്നാം ദിനം ഏഴിന് 67 റൺസ് എന്ന നിലയിൽ ബാറ്റിങ് അവസാനിപ്പിച്ച ഓസ്ട്രേലിയയ്ക്ക്, ഇന്ന് 37 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. 51.2 ഓവറിൽ ഓസീസ് 104 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യയ്ക്ക് 46 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയാണ് ഓസീസിനെ തകർത്തത്. ബുമ്രയുടെ കരിയറിലെ 11–ാം അഞ്ച് വിക്കറ്റ് നേട്ടമാണിത്.