കോട്ടയത്ത് നിയന്ത്രണം വിട്ട് എത്തിയ കാർ രണ്ട് ബൈക്കുകളിൽ ഇടിച്ച ശേഷം നിർത്താതെ കടന്നു കളഞ്ഞു.
ഇരു ബൈക്കുകളിലെ യാത്രക്കാരായിരുന്ന നാല് യുവാക്കൾ വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടത് തലനാരിഴ്ക്കാണ്.
ഒരു ബൈക്ക് റോഡരികിൽ പതുക്കെ നിർത്തിയിരുന്നു, ഇതിന് പിന്നാലെ വളരെ വേഗത കുറച്ച് രണ്ടാമത്തെ ബൈക്ക് സഞ്ചരിച്ച് എത്തുന്ന സമയത്താണ് അമിത വേഗതയിൽ വന്ന കാർ രണ്ട് ബൈക്കുകളിലും ഇടിച്ചത്.
ഇതോടെ യാത്രക്കാർ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
കാർ ബൈക്കുകളിൽ ഇടിപ്പിച്ച ശേഷം നിർത്താതെ ഓടിച്ചു പോയി.
ബൈക്ക് യാത്രക്കാരായ നാലുപേർക്കും പരിക്കേറ്റിട്ടുണ്ട്.
അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.