ബിഷപ്പിനെതിരായ കേസ് : കേരള കോൺഗ്രസ് ഉപവാസ സമരം 31 ന്

കോതമംഗലം രൂപത മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ 31ന് കോതമംഗലത്ത് ഉപവാസ സമരം നടത്തും . ഉപവാസ സമരം കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ആലുവ- മൂന്നാർ രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജന മുന്നേറ്റ യാത്രയിൽ പങ്കെടുത്ത ബിഷപ്പിനെതിരെ കേസെടുത്ത വനംവകുപ്പ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വനം വകുപ്പ് ഓഫീസിന് മുന്നിൽ നടക്കുന്ന ഉപവാസ സമരത്തിൽ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ അഡ്വ പി സി തോമസ് എക്സ് എംപി , എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ മോൻസ് ജോസഫ് എംഎൽഎ , സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം എക്സ് എം പി, ഡെപ്യൂട്ടി ചെയർമാൻമാരായ ടി യു കുരുവിള എക്സ് എംഎൽഎ , അഡ്വ കെ ഫ്രാൻസിസ് ജോർജ് എംപി, അഡ്വ തോമസ് ഉണ്ണിയാടാൻ എക്സ് എംഎൽഎ , സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ്, എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...