തിരൂർ മിനി സിവിൽ സ്റ്റേഷന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം; അന്വേഷണം ഊർജിതമാക്കി

തിരൂർ മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിന് പിന്നിൽ പുരുഷന്റെ മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.ബുധനാഴ്ച രാവിലെ ഏഴരയോടെ പരിസരം ശുചീകരിക്കാനെത്തിയ തൊഴിലാളികളാണ് പാർക്കിങ് ഷെഡിന് സമീപം മൃതദേഹം ആദ്യമായി കണ്ടത്.ആളനക്കം കുറഞ്ഞ ഭാഗത്താണ് സംഭവം നടന്നിരിക്കുന്നത്.വിവരമറിഞ്ഞ ഉടൻ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ ആരംഭിച്ചു.പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.ഫോറൻസ് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.മരണത്തിൽ ദുരൂഹതയുണ്ടെന്നും, ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ എന്നും പോലീസ് അറിയിച്ചു.മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്തേണ്ടതുണ്ട്.ഈ പ്രദേശം പൊതുവെ ആളൊഴിഞ്ഞ ഇടമായതിനാൽ സംഭവത്തിന് പിന്നിൽ നിരവധി സംശയങ്ങളും ചോദ്യങ്ങളും നിലനിൽക്കുന്നുണ്ട്.ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാകുന്നതോടെ അന്വേഷണത്തിൽ കൂടുതൽ പുരോഗതി ഉണ്ടാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...