സ്വാതന്ത്ര്യ സമരസേനാനിയും എഐസിസി മുന്‍ അധ്യക്ഷനുമായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. കണ്ണൂര്‍ ഡിസിസിയില്‍ രാവിലെ 10ന് നടക്കുന്ന ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അനുസ്മരണം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കെപിസിസി ആസ്ഥാനത്തും രാവിലെ 10.30ന് പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടക്കും. മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന ടി.കെ.എ.നായര്‍ മുഖ്യപ്രഭാഷണം നടത്തും.കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍,കെപിസിസി വൈസ് പ്രസിഡന്റുമാരായ വി.പി.സജീന്ദ്രന്‍,എന്‍.ശക്തന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജി.എസ് ബാബു, ജി. സുബോധന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി,ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ കെപിസിസിയില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കും.