വേനലവധിക്കാലത്ത് പൊതുവിദ്യാലയങ്ങള്‍ ക്ലാസ് നടത്തരുതെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍

ഇത് സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പും ഹൈക്കോടതിയും പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.എല്ലാ വിദ്യാലയങ്ങളിലും മദ്ധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിഭാഗങ്ങള്‍ക്ക് ഇത് ബാധകമാണ്. ക്ലാസുകള്‍ വിലക്കിയുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍, കമ്മീഷന്‍ അംഗം ഡോ. എഫ്. വില്‍സണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകളില്‍ ഹൈക്കോടതി വിധിപ്രകാരമുള്ള അവധിക്കാല ക്ലാസുകളുടെ സമയം രാവിലെ 7.30 മുതല്‍ 10.30 വരെയായിരിക്കും. സിബിഎസ്‌ഇ റീജണല്‍ ഡയറക്ടറും ഐസിഎസ്‌ഇ ചെയര്‍മാനും ഇക്കാര്യം ഉറപ്പാക്കണം. ട്യൂഷന്‍ സെന്ററുകള്‍ക്കും ഇതേ സമയത്ത് ക്ലാസ് നടത്താം. നിയമലംഘനം ഇല്ലെന്ന് തദ്ദേശവകുപ്പ് ഡയറക്ടറും ഡിജിപിയും ഉറപ്പാക്കണം. തിരുവനന്തപുരം പള്ളിപ്പുറം ശ്രീരാഗത്തില്‍ വി.കെ. കവിതയുടെ ഹര്‍ജിയിലാണ് കമ്മീഷന്റെ വിധി.

Leave a Reply

spot_img

Related articles

വഖഫ് ബില്ല് പാസായതിന് പിന്നാലെ ജെഡിയുവിൽ പൊട്ടിത്തെറി: അഞ്ച് നേതാക്കൾ പാർട്ടി വിട്ടു

വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിൽ പൊട്ടിത്തെറി. 5 നേതാക്കൾ പാർട്ടി വിട്ടു. സംസ്ഥാനത്തെ നിയമസഭാ...

പാലക്കാട് വടക്കഞ്ചേരിയിൽ വൻ മോഷണം; വീട്ടിൽ സൂക്ഷിച്ച 45 പവൻ കവർന്നു

പാലക്കാട് വടക്കഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച 45 പവൻ കവർന്നു. പന്നിയങ്കര സ്വദേശി പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തെ മറ്റൊരാളുടെ വീട്ടിലും മോഷണ ശ്രമം...

തോക്ക് നന്നാക്കുമ്പോൾ പൊലീസുകാരന്റെ കൈയ്യിൽ നിന്ന് വെടിപൊട്ടി; സിപിഒയ്ക്ക് സസ്‌പെൻഷൻ

തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. താമരശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. ഈ മാസം 2 നായിരുന്നു...

കാര്യവട്ടം ക്യാമ്പസിൽ വിദ്യാർഥിനിക്ക് വന്ന പാഴ്സലിൽ കഞ്ചാവ് പൊതി

കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർഥിനിക്ക് വന്ന പാഴ്സലിൽ കഞ്ചാവ്. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ നിന്നാണ് വിദ്യാർഥിനിക്ക് പാഴ്സൽ പൊതി കിട്ടിയത്. 4ഗ്രാം...