ആട്ടിന്‍ തോലിട്ട ചെന്നായകളാണ് ബി ജെ പിയും സംഘപരിവാറും: രമേശ് ചെന്നിത്തല

തെക്കേ ഇന്ത്യയില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയും വടക്കേ ഇന്ത്യയില്‍ അവരെ മാരകമായി ആക്രമിക്കുകയും ചെയ്യുന്ന ആട്ടിന്‍ തോലിട്ട ചെന്നായകളാണ് ബി ജെ പിയും സംഘപരിവാറുമെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.ജബല്‍പൂരില്‍ മലയാളി വൈദികര്‍ക്കുനേരെ സംഘ പരിവാര്‍ സംഘടനകള്‍ നടത്തിയ അതിക്രമം അങ്ങേയറ്റം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു.ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കു നേരെ സംഘ പരിവാര്‍ ഉത്തരേന്ത്യയില്‍ സംഘടിതമായ ആക്രമണമാണ് അഴിച്ചു വിടുന്നത്. പൊലീസിന്റെ മുന്നിലിട്ടാണ് ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ വിളിച്ച സംഘം ക്രൂരമായ ആക്രമണം അഴിച്ചു വിടുന്നത്. എന്നിട്ട് പൊലീസ് ഒന്നും ചെയ്യുന്നില്ല. ജബല്‍പൂരില്‍ നിന്നു പള്ളികളിലേക്കു ബസില്‍ പോരുകയായിരുന്ന ക്രൈസ്തവ സഹോദരങ്ങളെ വിശ്വ ഹിന്ദു പരിഷത് സംഘടനക്കാര്‍ തടഞ്ഞ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ വിവരമറിഞ്ഞ് അവരെ സഹായിക്കാനെത്തിയ സീനിയര്‍ മലയാളി വൈദികരായ ഫാദര്‍ ഡോവിസ് ജോര്‍ജിനെയും ഫാദര്‍ ജോര്‍ജിനെയുമാണ് സംഘപരിവാറുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നും ചെന്നിത്തല ചൂണ്ടികാട്ടി.ബി ജെ പിയുടെ കപടമുഖമാണ് ഇതിലൂടെ വെളിവാകുന്നത്. തെക്കേ ഇന്ത്യയില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയും വടക്കേ ഇന്ത്യയില്‍ അവരെ മാരകമായി ആക്രമിക്കുകയും ചെയ്യുന്ന ആട്ടിന്‍ തോലിട്ട ചെന്നായകളാണ് ഇവരെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണം. ന്യൂനപക്ഷങ്ങള്‍ രണ്ടാം തരം പൗരന്മാരല്ല. അവര്‍ക്കും ജീവിക്കാനും ആരാധിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....