ഭൂപതിവ് ചട്ടം അന്തിമമാകും; ചട്ടഭേദഗതിക്ക് അംഗീകാരം നൽകാൻ യോഗം വിളിച്ച് മുഖ്യമന്ത്രി

ഭൂപതിവ് ചട്ടം ഈ മാസം 23ന് അന്തിമമാകും. റവന്യുവകുപ്പ് തയാറാക്കിയ ചട്ടഭേദഗതിക്ക് അംഗീകാരം നൽകാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. പതിച്ച് നൽകിയ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ക്രമവൽക്കരിച്ച് നൽകുന്നതിനാണ് ചട്ടം. പട്ടയത്തിന് വിരുദ്ധമായി നിർമ്മിച്ച വാണിജ്യ ആവശ്യങ്ങൾക്കുളള കെട്ടിടങ്ങൾക്ക് പിഴ ഈടാക്കും.ഒരു വർഷം മുൻപാണ് ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് സർക്കാർ നിയമം പാസാക്കിയത്. എന്നാൽ ഒരു വർഷം കഴിയുമ്പോഴും ചട്ടഭേദഗതി വന്നില്ലായിരുന്നു. ചട്ടം പ്രാബല്യത്തിൽ വരാതെ നിയമത്തിന്റെ ഗുണം ജനങ്ങൾ ലഭിക്കാത്ത സാഹചര്യമായിരുന്നു. റവന്യു വകുപ്പ് തയാറാക്കിയ ചട്ടം വിവിധ ചർച്ചകൾക്ക് ശേഷം അന്തിമരൂപമായി. 23ന് നടക്കുന്ന യോഗത്തിൽ ചട്ടഭേദഗതിക്ക് അംഗീകാരം നൽകുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.ഇടുക്കി ജില്ലയെ ഉദ്ദേശിച്ചുളള നിയമം ചട്ടം കൊണ്ടുവരാത്തതിനാൽ ഇതുവരെ പ്രാബല്യത്തിലാക്കാനായിട്ടില്ല. നിയമവകുപ്പ് അംഗീകരിച്ച ചട്ടത്തിന് മുന്നിലുളള പ്രധാന തടസം 1993ലെ ചട്ടമാണ്.1977ന് മുൻപ് മലയോര മേഖലയിൽ കുടിയേറിവർക്ക് വനഭൂമി പതിച്ച് നൽകുന്നതിന് ഉണ്ടാക്കിയ ചട്ടമാണിത്

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...