മാസപ്പടി കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി

മാസപ്പടി കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി.എൻഫോഴ്സസ്മെന്റ് ഡയറക്ട‌റേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.സുപ്രീം കോടതിയെ സമീപിക്കാൻ സി എം ആർ എൽ സമയ ആവശ്യപ്പെട്ടു എങ്കിലും ആവശ്യം ഹൈക്കോടതി തള്ളിഇ.ഡി. അന്വേഷണത്തിനെതിരേ നേരത്തെ സിഎംആർഎൽ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോകാം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരേയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച സിഎംആർഎല്ലിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. വെള്ളിയാഴ്ച അന്തിമവിധി വരുംവരെ തുടർ നടപടികൾ ഉണ്ടാകരുതെന്ന് ഇഡിയോട് നിർദേശിക്കുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി നടപടികളൊന്നും ഉണ്ടായിരുന്നില്ല.

Leave a Reply

spot_img

Related articles

പേരക്കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് അമ്മൂമ്മയെ മര്‍ദ്ദിച്ചതായി പരാതി

പേരക്കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് അമ്മൂമ്മയെ മര്‍ദ്ദിച്ചതായി പരാതി.പൊലീസ് അതിക്രമത്തില്‍ മർദനമേറ്റതായി പറഞ്ഞ് ഗുരുവായൂര്‍ താമരയൂര്‍ സ്വദേശി ജമീലയെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച...

സിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

സിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി.സിപിഎം ഉന്നതനേതൃത്വം അവഗണിക്കുന്നെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വച്ച് വിനോദിനി...

ജൂണ്‍ 8 ന് നടക്കാനിരിക്കുന്ന നിർണായക സഖ്യകക്ഷി യോഗം ബഹിഷ്‌കരിക്കുമെന്ന് ഡിഎംകെ

ജൂണ്‍ 8 ന് നടക്കാനിരിക്കുന്ന നിർണായക സഖ്യകക്ഷി യോഗം ബഹിഷ്‌കരിക്കുമെന്ന് ഡിഎംകെ.വിജയ്‌യുടെ ടിവികെ സർക്കാരില്‍ പങ്കാളിയാകാൻ കോണ്‍ഗ്രസ് എടുത്ത തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് ഡിഎംകെയുടെ കടുത്ത...

കർണാടകയില്‍ പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ വിഭജിച്ചു

കർണാടകയില്‍ ഡി.കെ. ശിവകുമാർ നേതൃത്വം നല്‍കുന്ന പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ വിഭജിച്ചു .മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചർച്ചകള്‍ക്കും ഒടുവിലാണ് വ്യാഴാഴ്ച രാത്രിയോടെ വകുപ്പുകള്‍ പ്രഖ്യാപിച്ചത്.ഏറെക്കാലമായി...