ചികിത്സാപ്പിഴവിനെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതായി പരാതി

ചികിത്സാപ്പിഴവിനെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതായി പരാതി.വടകര വാണിമേല്‍ സ്വദേശി റീജിത്ത് (46) ആണ് ഇന്ന് പുലർച്ചെ മരിച്ചത്.വൃക്കയിലെ കല്ലിന് ചികിത്സയ്‌ക്കെത്തിയതായിരുന്നു റീജിത്ത്.കഴി‌ഞ്ഞ വർഷം ഓഗസ്റ്റില്‍ ആദ്യ സർജറിയും ഈ വർഷം ഏപ്രിലില്‍ രണ്ടാമത്തെ സർജറിയും ചെയ്‌തു. സർജറി ചെയ്‌തതില്‍ വീഴ്‌ചയുണ്ടായെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും കുടുംബം അറിയിച്ചു. ഇടതുഭാഗത്ത് ചെയ്യേണ്ട സർജറി ആദ്യം വലതുഭാഗത്ത് ചെയ്‌തെന്നും തുടർന്ന് ഇവിടെ പഴുപ്പ് വന്നതോടെ അനുമതിയില്ലാതെ ഇടതുഭാഗത്ത് സർജറി നടത്തിയെന്നും കുടുംബം ആരോപിച്ചു.

Leave a Reply

spot_img

Related articles

മുൻ എംഎൽഎ ജോസ് കുറ്റ്യാനി അന്തരിച്ചു

കോൺഗ്രസ് നേതാവും, മുൻ ഇടുക്കി എംഎൽഎയുമായ ജോസ് കുറ്റ്യാനി അന്തരിച്ചു.അദ്ദേഹത്തിന് 87 വയസ്സായിരുന്നു. കേരള നിയമസഭയിൽ ആറാം കേരള നിയമസഭയിലും ഏഴാം കേരള നിയമസഭയിലും...

കയ്പമംഗലം അപകടം: വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നതായി ഫൊറൻസിക് പരിശോധനാഫലം

തൃശൂരിൽ ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിക്കാനിടയായ സംഭവത്തിൽ ലഹരി ഉപയോഗവും കാരണമായതായി സൂചന. ഗവ....

മണർകാട് പളളിയിലെ നടതുറക്കൽ ചടങ്ങിൽ പങ്കെടുത്ത് ആത്മനിർവൃതി നേടി ആയിരങ്ങൾ

ചരിത്രപ്രസിദ്ധമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ഏറ്റവും പ്രധാന ചടങ്ങായ നടതുറക്കൽ ശുശ്രൂഷ ഭക്തി നിർഭരമായി.എട്ടു നോമ്പ് പെരുന്നാളിൻ്റെ...

രാജി വാർത്ത തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ

രാജി വാർത്ത തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ദേവസ്വം മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ...