കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ ഒഴിവ്


പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ മലമ്പുഴയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ഗവ. ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ 2024-25 അധ്യയന വര്‍ഷം കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി ജൂണ്‍ 11ന് രാവിലെ 10.30ന് സ്‌കൂളില്‍ വെച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത, ജാതി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മലമ്പുഴ ആശ്രമം സ്‌കൂളില്‍ കൃത്യസമയത്ത് ഹാജരാകണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്

ടി.എച്ച്.എസ്.ഇ പാസ്സ് (ബന്ധപ്പെട്ട ട്രേഡ് സ്‌പെഷലൈസേഷന്‍) / എസ്.എസ്.എല്‍.സി, ദേശീയ തല ടെക്നിക്കല്‍ വിദ്യാഭ്യാസം (ബന്ധപ്പെട്ട ട്രേഡ്) / എഞ്ചിനിയറിങ് (അനുബന്ധ ട്രേഡ്), വൊക്കേഷന്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം (ബന്ധപ്പെട്ട ട്രേഡ്) എന്നിവയില്‍ വിജയിച്ചവരായിരിക്കണം, മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവും ആണ് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറുടെ യോഗ്യത.

ലൈബ്രറി സയന്‍സ് ബിരുദം/ബിരുദാനന്തര ബിരുദം, മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫോണ്‍ 0491 2815894.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...