സ്ഫോടനത്തിൽ പരിക്കേറ്റ അസം സ്വദേശിയുടെ നില ഗുരുതരം

റാന്നി പോസ്റ്റാഫീസിനു സമീപം അതിഥി തൊഴിലാളി താമസിച്ചിരുന്ന മുറിയിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ അസം സ്വദേശിയുടെ നില ഗുരുതരം.

റാന്നി ഹെഡ് പോസ്റ്റോഫീസിനു മുൻപിലുള്ള കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലാണ് സ്ഫോടനം നടന്നത്. മുറിയുടെ കതക് ദൂരത്തേക്ക് തെറിച്ചുപോയി. ജനല്‍ ചില്ലും തകർന്നു. റാന്നിയിലെ ടയർ കട ജീവനക്കാരനായ ഗണേഷ്(28) താമസിച്ചിരുന്ന മുറിയിലായിരുന്നു സ്ഫോടനം.

പാചക വാതക സിലിണ്ടര്‍ ചോര്‍ന്നതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഫൊറൻസിക് വിദഗ്ധരും ബോംബ് സ്ക്വാഡും ഇന്ന് പരിശോധന നടത്തും. സംഭവം നടന്ന കെട്ടിടത്തില്‍ പൊലീസ് കാവല്‍ ഏർപ്പെടുത്തി.

ഞായറാഴ്ച രാത്രി 9 മണിയോടെ നടന്ന ഉഗ്രസ്ഫോടനത്തെ തുടർന്ന് മുറിയിൽ ഒറ്റക്ക് താമസിച്ചിരുന്ന ഗണേഷിനെ പൊലീസ് എത്തിയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. അന്വേഷണം ഊർജിതമാക്കിയ പൊലീസ് ഇന്ന് ഗണേഷിന്‍റെ മൊഴി രേഖപ്പെടുത്തും.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...