കോട്ടയത്ത് സ്ട്രോങ് റൂമിൻ്റെ താക്കോൽ സൂക്ഷിക്കുന്നത് സംബന്ധിച്ചുണ്ടായ ആശയക്കുഴപ്പം പരിഹരിച്ചു

കോട്ടയത്ത് സ്ട്രോങ് റൂമിൻ്റെ വാതിൽ പൂട്ടി താക്കോൽ സൂക്ഷിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം.ചർച്ചയെ തുടർന്ന് കോട്ടയത്ത് കലക്‌ടറുടെ നിർദേശപ്രകാരം ചട്ടപ്പടി പ്രകാരം സ്ട്രോംഗ് റൂം വാതിൽ പൂട്ടാൻ ചെന്ന ഉദ്യോഗസ്‌ഥർക്കുനേരെ സുരക്ഷാച്ചുമതലയുള്ള സൈനികർ തോക്കുചൂണ്ടി.

വൈക്കം മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കോട്ടയം ബസേലിയസ് കോളജിൽ ഇന്നലെ ഉച്ചയോടെയായിരുന്നു നാടകീയരംഗങ്ങൾ. സ്ട്രോങ് റൂമുകൾ പൂട്ടിയശേഷം കേന്ദ്ര നിരീക്ഷകൻ രഞ്ജൻ കുമാർ സിൻഹയുടെ നിർദേശപ്രകാരം താക്കോൽ താഴിനൊപ്പം ചേർത്ത് അവിടെത്തന്നെ സീൽ ചെയ്‌തുവച്ചതാണു വിവാദമായത്.കോൺഗ്രസ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് പരാതി നൽകിയതിനുപിന്നാലെ വൈകിട്ടോടെ മുറികൾ ചട്ടപ്രകാരംതന്നെ പൂട്ടി.

ഏറ്റുമാനൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ കോട്ടയം എംഡി സെമിനാരി സ്കൂളിലും വൈക്കം മണ്ഡലത്തിലെ ബസേലിയസ് കോളജിലുമാണു സൂക്ഷിക്കുന്നത്.പതിവ് രീതി അനുസരിച്ച് സ്ട്രോങ് റൂമിൻ്റെ വാതിലിനു രണ്ടു പൂട്ടുകളാണുള്ളത്. ഇവ പുട്ടി മുദ്രവച്ചശേഷം ഒരു പൂട്ടിന്റെ താക്കോലുകൾ റിട്ടേണിങ് ഓഫിസറും രണ്ടാമത്തെ പുട്ടിൻ്റെ താക്കോലുകൾ അസി. റിട്ടേണിംഗ് ഓഫീസറും സൂക്ഷിക്കുകയാണ് പതിവ് രീതി.വോട്ടെണ്ണൽ ദിവസം രാവിലെ എത്തി വാതിലിനു കുറുകെ തറച്ചു വച്ചിരിക്കുന്ന പട്ടികകൾ ഇളക്കി മാറ്റി റിട്ടേണിങ് ഓഫിസറും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറും കൂടി ഒരുമിച്ച് പൂട്ടുകൾ തുറന്നാലേ സ്ട്രോങ്റൂം വാതിൽ തുറക്കാനാകൂ.

എന്നാൽ ബംഗാളിലും അസമിലുമൊന്നും ഇങ്ങനെയല്ലെന്നായിരുന്നു കേന്ദ്ര നിരീക്ഷകന്റെ നിലപാട്. ഇരുപൂട്ടുകളുടെയും ഓരോ താക്കോൽ വീതം താഴുകൾക്കൊപ്പം സീൽ ചെയ്‌തു വയ്ക്കണമെന്നും ബാക്കിയുള്ളത് റിട്ടേണിങ് ഓഫിസർമാർ സൂക്ഷിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ റിട്ടേണിംഗ് ഓഫീസറും, പോലീസ് ഉദ്യോഗസ്ഥരും സംശയം പ്രകടിപ്പിച്ചതോടെ ആണ് കളക്ടർ സ്ഥലത്ത് എത്തിയത്. ചർച്ചക്ക് ശേഷം ഈ 2 മണ്ഡലത്തിലേയും സ്ട്രോങ് റൂമുകൾ പഴയ രീതിയിൽ പൂട്ടാൻ നിർദേശിച്ചു. ഇതിനു ശ്രമിച്ചപ്പോഴാണു ബസേലിയസ് കോളജിൽ കാവൽ നിന്നിരുന്ന സിഐഎസ്എഫ് സൈനികർ ഉദ്യോഗസ്ഥർക്കുനേരെ തോക്ക് ചൂണ്ടിയത്. തിരഞ്ഞെടുപ്പ് നിരീക്ഷകൻ ഒപ്പമില്ലാഞ്ഞതാണ് സൈനികന് ആശയകുഴപ്പത്തിന് കാരണമാക്കിയത്.

പിന്നീടു കേന്ദ്ര നിരീക്ഷകനും കലക്‌ടറും ചേർന്നു തർക്കം പരിഹരിക്കുകയും സ്ട്രോങ് റൂമുകൾ പഴയ രീതിയിൽ പൂട്ടി താക്കോലുകൾ റിട്ടേണിങ് ഓഫിസർക്കും അസിസ്‌റ്റൻ്റ് റിട്ടേണിങ് ഓഫിസർക്കുമായി കൈമാറുകയും ചെയ്തു‌. വാതിലുകൾ വലിയ പ്ലൈവുഡ് ഷീറ്റ് വച്ചു മറച്ച് അതിനു മുകളിൽ പട്ടിക തറച്ചു സുരക്ഷിതമാക്കുകയും ചെയ്തു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...