പുന്നമട-നെഹ്റു ട്രോഫി പാലം നിർമാണത്തിന് ഇന്ന് തുടക്കം

ആലപ്പുഴ: ആലപ്പുഴ നിയോജക മണ്ഡലത്തിലെ പുന്നമടയാറിന്റെ കരയിൽ താമസിക്കുന്ന നെഹ്റുട്രോഫി വാർഡിലുള്ളവർക്കും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് നിവാസികൾക്കും സ്വപ്ന സാഫല്യമായി പുന്നമട-നെഹ്റു ട്രോഫി പാലം നിർമാണത്തിന് ഇന്ന് തുടക്കമാകുന്നു. വൈകുന്നേരം അഞ്ചുമണിക്ക് പുന്നമട ജെട്ടിക്ക് സമീപം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.പി.പി.ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.സി.വേണുഗോപാൽ എം.പി. മുഖ്യാതിഥിയാകും. നഗരസഭാ ചെയർപേഴ്സൺ കെ.കെ.ജയമ്മ സ്വാഗതം പറയുന്ന ചടങ്ങിൽ ജില്ല കളക്ടർ അലൿസ് വർഗ്ഗീസ്, ജില്ല പോലീസ് മേധാവി എം.പി.മോഹനചന്ദ്രൻ, കിഫ്ബി പ്രോജക്ട് ഡയറക്ടർ എം.അശോക് കുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കുട്ടനാടിന്റെ ടൂറിസം സാധ്യതകൾക്ക് പുതിയ മാനം നൽകുന്ന പാലത്തിന്
2016-17 വർഷത്തെ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി 25 കോടി രൂപ ഭരണാനുമതി ലഭിച്ചതോടെയാണ് വഴി തെളിയുന്നത്.

പാലം ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട വാർഡിനെയും നെഹ്റു ടോഫി വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ആലപ്പുഴ നഗരത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന നെഹ്റു ട്രോഫി മുനിസിപ്പൽ വാർഡ് നിവാസികളുടെയും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് പ്രദേശവാസികളുടെയും യാത്ര ദുരിതം ഇല്ലാതാക്കുവാനും ഈ പ്രദേശങ്ങളിലെ ടൂറിസം വികസനവും ഈ പദ്ധതി ലക്ഷ്യമിടുന്നു. തണ്ണീർമുക്കം ആലപ്പുഴ റോഡിൽ നിന്നും ആലപ്പുഴ ടൗണിൽ കയറാതെ എ.സി. റോഡിൽ എത്താനും ആലപ്പുഴ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും വിഭാവനം ചെയ്തിരിക്കുന്ന പള്ളാത്തുരുത്തി കിഴക്കൻ ബൈപ്പാസിന്റെ അലൈന്മെന്റിൽ ഉൾപ്പെടുന്നതാണ് പുന്നമടപാലം.

ചിറകുവിരിക്കുന്ന ടൂറിസം സ്വപ്നങ്ങൾ

പുന്നമട കായലിലൂടെയുള്ള ഹൗസ് ബോട്ട് ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ ജലപാതയ്ക്ക് തടസം വരാത്ത രീതിയിൽ ഇൻ ലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ പാലിച്ചു കൊണ്ടാണ് പാലത്തിന്റെ ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത്. 384.1 മീറ്റർ നീളമുള്ള പ്രസ്തുത പാലത്തിനു 12 മീറ്റർ നീളമുള്ള 25 സ്പാനുകളും 72.05 മീറ്ററിന്റെ ബോ സ്ട്രിംഗ് ആർച്ച് മാതൃകയിലുള്ള ജല ഗതാഗത സ്പാനും ആണുള്ളത്. കൂടാതെ ഇരു കരകളിലുമായി 110 മീറ്റർ അപ്രോച്ച് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിക്കായി 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് മണ്ണ് പരിശോധന, സർവ്വേ എന്നിവയ്ക്ക് ശേഷം കിഫബിയിലേക്ക് ഡി. പി. ആർ തയ്യാറാക്കി സമർപ്പിച്ചു. 2018ൽ 44.80 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭ്യമായി. തുടർന്ന് സ്ഥലം ഏറ്റെടുപ്പ് നടപടികൾ ആരംഭിച്ചു. പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം റവന്യൂ വകുപ്പിൽ നിന്ന് 2023 ഓഗസ്ററിൽ കെ. ആർ. എഫ്. ബിക്കു കൈമാറി. 7.99 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തത്. പിന്നീട് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിക്കുകയും 57.40 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ലഭ്യമാവുകയും ചെയ്തു. കെ. എസ്. ഇ. ബി. യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി 22.14 ലക്ഷം രൂപയും. കേരള വാട്ടർ അതോറിറ്റി യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി 27 ലക്ഷം രൂപയും അതാത് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...