തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ഡിവിഷനില്‍ നിന്നുള്ള ബിജെപി കൗണ്‍സിലർ ആർ സുഗതനെ കാണാനില്ലെന്ന് സിപിഎം.ഡിവിഷനില്‍ പലയിടത്തായി കൗണ്‍സിലറെ കാണാനില്ലെന്ന് ഫ്ലെക്സ് വച്ച് ഡിവൈഎഫ്‌ഐയും രംഗത്തുണ്ട്. കഴിഞ്ഞ മാസം വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് ആർ സുഗതനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൗണ്‍സിലറെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമെന്ന് പൊലീസ് പറയുമ്പോഴും, ആർ സുഗതൻ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.ഭക്തിഗാനമേളയില്‍ ബഹളമുണ്ടാക്കിയവരെ തടയുക മാത്രമാണ് സുഗതൻ ചെയ്‌തതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. എന്നാല്‍ സിപിഎം പ്രവർത്തകരെ കൗണ്‍സിലറും സംഘവും ബോധപൂർവം ആക്രമിക്കുകയായിരുന്നു എന്നാണ് മറുവാദം. ക്ഷേത്രത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് സുഗതൻ.
ഇദ്ദേഹം ഒരു മാസമായി ഒളിവിലാണെന്ന് പൊലീസും പറയുന്നു
തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ഡിവിഷനില്‍ നിന്നുള്ള ബിജെപി കൗണ്‍സിലറെ കാണാനില്ലെന്ന് സിപിഎം

