പാർട്ടിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചത് വികസന നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളിൽ കൂടുതൽ മുന്നോട്ടു പോകണമെങ്കിൽ സമ്പദ്ഘടന ചലിക്കേണ്ടതുണ്ടെന്നും അതാണ് വിഴിഞ്ഞം പദ്ധതിയിലൂടെ ലക്ഷ്യം വച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. “വിഴിഞ്ഞത്ത് സിംഗപ്പൂരിന് സമാനമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൻ്റെ ഭാഗമായി വലിയ വളർച്ചയാണ് ഉണ്ടാകുന്നത്. കൊല്ലം തിരുവനന്തപുരം ജില്ലകളുടെ വളർച്ചയ്ക്ക് തുറമുഖം കാരണമാകും” എന്നും അദ്ദേഹം പറഞ്ഞു.