സംസ്ഥാന മന്ത്രിസഭയുടെ നാലാം വർഷികന്റെ ഭാഗമായ എന്റെ കേരളം പ്രദർശനവിപണന മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക ഘോഷയാത്രയുടെ ഭാഗമായി കോട്ടയം നഗരത്തിൽ ഏപ്രിൽ 24 ഉച്ചകഴിഞ്ഞു മൂന്നുമണി മുതൽ അഞ്ചുമണി വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.എം.സി. റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ സിമന്റ് കവലയിൽനിന്ന് ഇടതുതിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി അറുത്തൂട്ടി ജംഗ്ഷനിലെത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കൽകോളജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ തിരുവാതുക്കൽ, അറുത്തൂട്ടി വഴി പോവുക.എം.സി. റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങൾ മണിപ്പുഴ നിന്നു വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്, ഈരയിൽക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോവുക. വലിയ വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനില് നിന്നു തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക.എ.സി. റോഡ് നാഗമ്പടത്തുനിന്നും വരുന്ന വാഹനങ്ങൾ സിസേഴ്‌സ് ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാർക്കറ്റ് വഴി എം.എൽ റോഡിലൂടെ കോടിമത ഭാഗത്തേക്ക് പോവുക. കഞ്ഞിക്കുഴി പോകേണ്ട വാഹനങ്ങൾ റെയിവേ സ്റ്റേഷൻ വഴി ലോഗോസിലെത്തി പോവുക.ഏറ്റുമാനൂർനിന്നു വരുന്ന വലിയ വാഹനങ്ങൾ ഗാന്ധിനഗറിൽനിന്ന് തിരിഞ്ഞ് ചുങ്കം, ചാലുകുന്ന്, അറുത്തുട്ടി വഴി തിരുവാതുക്കൽ എത്തി സിമെന്റെ കവല വഴി പോവുകകുമരകം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ബേക്കർ ജംഗ്ഷനിലെത്തി സിസേഴ്‌സ് ജംഗ്ഷൻ വഴി വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് പോവുക.നാഗമ്പടം സ്റ്റാൻഡിൽനിന്നു കാരാപ്പുഴ, തിരുവാതുക്കൽ ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ ബേക്കർ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കൽ ഭാഗത്തേക്കുപോവുകകെ.കെ റോഡിലൂടെ വരുന്ന ചങ്ങനാശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങൾ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകൾ കളക്‌ട്രേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്കു പോകേണ്ടതാണ്.ആർ.ആർ. ജംഗ്ഷനിൽനിന്നുള്ള എല്ലാ വാഹനങ്ങളും തിരുനക്കര സ്റ്റാൻഡുവഴി ചിത്രാ സ്റ്റുഡിയോയുടെ മുൻവശത്തുകൂടി ബേക്കർ ജംഗ്ഷനിലെത്തി പോവുക.കുമരകം റോഡിലൂടെ വരുന്ന എല്ലാ വാഹനങ്ങളും ബേക്കർ ജംഗഷനിൽ നിന്നും എം.സി. റോഡ് സീസേഴ്‌സ് ജംഗ്ഷനിലെത്തി നാഗമ്പടം വഴി പോവുക.കെ.കെ. റോഡ് വരുന്ന കെ.എസ്.ആർ.ടി.സി. ഒഴികെയുള്ള ബസ്സുകൾ കളക്‌ട്രേറ്റ് ജംഗഷനിൽനിന്ന് തിരിഞ്ഞ് ലോഗോസ് വഴി നാഗമ്പടം സ്റ്റാൻഡിലേക്കും അവിടെ നിന്നും തിരിഞ്ഞ് മുൻസിപ്പൽ പാർക്കിനു മുൻവശത്തുവന്ന് ഇടതു തിരിഞ്ഞ് ലോഗോസ് ജംഗഷൻ വഴി പോകേണ്ടതാണ്