എന്റെ കേരളം പ്രദർശന വിപണന മേള : ആധാർ അടക്കമുള്ള ഓൺലൈൻ സേവനങ്ങൾ തികച്ചും സൗജന്യം

കോട്ടയം നാഗമ്പടം മൈതാനത്ത് ഇന്ന് ആരംഭിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ ഐ.ടി. മിഷൻ സ്റ്റാളിൽ എല്ലാ സർക്കാർ ഓൺലൈൻ സേവനങ്ങളും സേവനനിരക്കില്ലാതെ ലഭ്യമാക്കും . ഐ.ടി മിഷനും കോട്ടയം അക്ഷയ ജില്ലാ പ്രൊജക്റ്റും ചേർന്ന് ഒരുക്കിയിരിക്കുന്ന സ്റ്റാളിൽ പുതിയ ആധാർ എടുക്കൽ, പഴയ ആധാർ പുതുക്കൽ, പത്ത് വർഷം പൂർത്തിയാക്കിയ ആധാർ പുതുക്കൽ തുടങ്ങി എല്ലാ ആധാർ സേവനങ്ങളും ലഭ്യമാണ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ എടുക്കാനുള്ള അവസരവുമുണ്ട്.തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ – സ്മാർട്ട് സേവനങ്ങൾ ,റേഷൻ കാർഡ്, ഭക്ഷ്യ സുരക്ഷ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ജനന മരണ രജിസ്‌ട്രേഷൻ തുടങ്ങി എല്ലാ സർക്കാർ ഓൺലൈൻ സേവനങ്ങളും ഇവയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനുള്ള അവസരവും സ്റ്റാളിൽ നിന്ന് ലഭിക്കും.സർക്കാരിന്റെ സൗജന്യ വൈഫൈ പദ്ധതിയായ കെഫൈ പൊതുജനങ്ങൾക്ക് പരിചയപെടുത്തുന്നതിനായി ഐ.ടി സ്റ്റാൾ പവിലിയൻ പരിസരത്തു സൗജന്യ വൈഫൈ സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്. കൂടാതെ സംസ്ഥാന ഐ.ടി. മിഷന്റെ വിവിധ ഇ ഗവർണേൻസ് പദ്ധതികളായ ഇ -ഡിസ്ട്രിക് , പേപ്പർ രഹിത ഫയൽ സംവിധാനമായ ഇ -ഒഫീസ് തുടങ്ങിയ വിവിധ പ്രോജക്ടുകളുടെ പരിചയപെടുത്തലും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട് .പൊതുജനങ്ങൾക്ക് സർക്കാർ വകുപ്പുകളുടെ സേവനങ്ങളേപ്പറ്റിയുള്ള സംശയ നിവാരണത്തിനായും പരാതികൾ അറിയിക്കുന്നതിനും സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് കോൾ സെന്ററിനേപ്പറ്റിയുള്ള പരിചയപ്പെടുത്തലും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട് . സ്റ്റാൾ സന്ദർശിക്കുന്നവർക്കായി ജില്ലയിലെ അക്ഷയ സംരംഭകരുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും നറുക്കെടുപ്പും എല്ലാ ദിവസങ്ങളിലും ഒരുക്കിയിട്ടുണ്ട്. പ്രതിദിന ക്വിസ് മത്സരവും സമ്മാനദാനവും ഇതോടൊപ്പം നടക്കുന്നുണ്ട്.(കെ.ഐ.ഒ. പി. ആർ 813 /2025)

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...