സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികള്‍ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികള്‍ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്.കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങില്‍ വിദ്യാർത്ഥികള്‍ കഞ്ചാവ് ഉപയോഗിച്ച്‌ പങ്കെടുത്തതും താമരശേരിയില്‍ സംഘർഷത്തില്‍ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും കണക്കിലെടുത്താണിത്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം അയയ്ക്കും.അവസാന പരീക്ഷ കഴിഞ്ഞ് ക്യാമ്ബസില്‍ വിദ്യാർത്ഥികള്‍ ഹോളി മോഡല്‍ ആഘോഷവും ചെണ്ടമേളവും മറ്റുമായി വിടപറച്ചില്‍ നടത്തുന്നത് പലപ്പോഴും സംഘർഷത്തിലെത്തും. പരീക്ഷ കഴിഞ്ഞയുടൻ കുട്ടികള്‍ വീട്ടിലേക്ക് മടങ്ങണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കർശന നിർദ്ദേശം നല്‍കണം. വീട്ടില്‍ പതിവുസമയത്ത് എത്തുന്നുണ്ടോയെന്ന് രക്ഷകർത്താക്കള്‍ ശ്രദ്ധിക്കണം.ചില വിദ്യാർത്ഥികള്‍ സ്‌കൂള്‍ ടോയ്‌ലെറ്റുകളിലിരുന്ന് മദ്യപിക്കുകയും പുകവലിക്കുകയും നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ പരീക്ഷ കഴിഞ്ഞ് ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. അവസാന പരീക്ഷ കഴിഞ്ഞാല്‍ ക്യാമ്ബസില്‍ കുട്ടികള്‍ നില്‍ക്കാൻ പാടില്ല. തീരുമാനം കർശനമായി നടപ്പിലാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് അറിയിച്ചു.

Leave a Reply

spot_img

Related articles

ഒന്നോ രണ്ടോ പേരെ പിടിച്ചിട്ട് കാര്യമില്ല, മുൻകരുതലുകൾ നേരത്തെ പൊലീസ് എടുക്കണമായിരുന്നു; വിമർശനവുമായി ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്

ലഹരിയുടെ വ്യാപനം ഇല്ലാതാകണമെങ്കിൽ കേരളസമൂഹം ഒന്നിച്ച് നിൽക്കണമെന്ന് മുൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. ഒന്നോ രണ്ടോ പേരെ അവിടെയും ഇവിടെയും പിടിച്ചിട്ട് കാര്യമില്ല....

എസ്എഫ്ഐ കേരളത്തെ കാർന്ന് തിന്നുന്ന മാരക വൈറസ്: കെ.സുരേന്ദ്രൻ

എസ്എഫ്ഐ കേരളത്തിനെ കാർന്ന് തിന്നുന്ന മാരക വൈറസാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ലഹരി പടർത്തുന്നത് എസ്എഫ്ഐയും സുഡാപ്പികളുമാണെന്നും ചെങ്ങന്നൂരിൽ...

വത്സലാ ക്ലബ്ബ് പൂർത്തിയായി

ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ കല്യാണം മുടക്കികളുടെ കഥ രസാകരമായിപറയുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൂർത്തിയായിരിക്കുന്നു....

ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നിൽ ഒപ്പം വിനായകനും ഒസ്‌ലർ ടീമിൻ്റെ രണ്ടാമതു ചിത്രം ആരംഭിച്ചു

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ പോരും വിധത്തിൽ ഒരുങ്ങുന്ന കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു സിനിമ ചെയ്യാതെ മനസ്സും ശരീരവും കത്തനാറിനുവേണ്ടി...