ഇത്തവണ ഡിജിറ്റൽ മഹാകുംഭമേള, ചുറ്റും AI ക്യാമറകൾ, സഹായത്തിനായി AI ചാറ്റ്ബോട്ട്; പ്രധാനമന്ത്രി

ഭരണഘടന തങ്ങളുടെ വഴികാട്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025 ജനുവരി 26ന് രാജ്യത്തിന്റെ ഭരണഘടന 75 വർഷം തികയുകയാണ്..ഭരണഘടന ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ക്യാമ്പയിൻ നടത്തും.ഇതിന്റെ ഭാഗമായി ഭരണഘടനയുടെ ആമുഖം വായിക്കുന്ന വിഡിയോകൾ പങ്കുവയ്ക്കാനും നരേന്ദ്രമോദി പറഞ്ഞു.ഭരണഘടനയെ കുറിച്ച് കൂടുതൽ അറിയാൻ Constitution75.com എന്ന വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ്രാജ് നടക്കുന്ന മഹാ കുംഭമേളയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി AI ചാറ്റ്ബോട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇതുവഴി കുംഭമേളയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 11 ഇന്ത്യൻ ഭാഷകളിൽ ലഭിക്കും. കുംഭമേളയിൽ ഒറ്റപ്പെട്ടു പോകുന്നവരെ കണ്ടെത്താൻ എഐ ക്യാമറ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.തമിഴ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയാണെന്നതിൽ തങ്ങൾ അഭിമാനിക്കുന്നു. ലോകമെമ്പാടും ഇത് പഠിക്കുന്നവരുടെ എണ്ണം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കല കായിക സിനിമാരംഗത്തെ ഇന്ത്യയുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചും ആരോഗ്യരംഗത്ത് നേട്ടങ്ങളെക്കുറിച്ചും പ്രധാന മന്ത്രി മൻ കി ബാത്തിലെ പ്രഭാഷണത്തിൽ ഉൾപ്പെടുത്തി. അരമണിക്കൂർ നീണ്ടുനിന്ന പ്രഭാഷണത്തിൽ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കുറിച്ച് പരാമർശിച്ചില്ല

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....