ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ചെസ്സ് അക്കാദമിയുമായി ചേർന്ന് 6-ാംമത് ജില്ല ഇൻറർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് നവംബർ 6 ന് ഗിരിദീപം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.
അണ്ടർ 6, 8, 10, 12, 14, 16, എന്നീ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ് .എല്ലാവിഭാഗങ്ങളിലും ആദ്യ രണ്ട് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും.
ഓരോ വിഭാഗത്തിലെയും ആദ്യ 10 സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മൂന്ന് സ്കൂളുകൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിക്കുന്നതാണ്.
രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 2
വിവരങ്ങൾക്ക്: 8089525647