കുതിർത്ത ചിയാ സീഡ് ചേർത്ത നാരങ്ങ വെള്ളം നിങ്ങൾ കുടിച്ചിട്ടുണ്ടോ?.
ഇങ്ങനെ കുടിക്കാത്തവർ ആയിരിക്കും അല്ലേ കൂടുതൽ ആളുകളും.
എന്നാൽ ഇങ്ങനെ കുടിക്കാത്തവർ ഒന്ന് കുടിച്ചു നോക്കു.
ഗുണങ്ങൾ ഒട്ടനവധിയാണ് ഇതിന്.
കുതിർത്ത ചിയാ സീഡ‍് നാരങ്ങ നീര് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ദഹനത്തിനും ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്.
വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ അളവ് നൽകുകയും രോഗപ്രതിരോധ പ്രവർത്തനത്തെ ശക്തമാക്കുകയും ചെയ്യും.
ദഹനത്തെ സഹായിക്കുന്നു.
മലബന്ധം തടയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു.
പ്രമേഹം നിയന്ത്രിക്കുന്നതിനും മികച്ച പാനീയമാണിത്.