ജീവനക്കാരുടെ ശമ്പളം പിടിച്ച്‌ പുതിയൊരു പദ്ധതിയുമായി സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ച്‌ പുതിയൊരു ആന്വിറ്റി പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍.

ജീവാനന്ദം എന്ന പേരില്‍ വിരമിച്ച ശേഷം മാസംതോറും നിശ്ചിത തുക ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇന്‍ഷുറന്‍സ് വകുപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുക.

ഇത് സംബന്ധിച്ച്‌ രൂപരേഖ തയ്യാറാക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിക്കാനാണ് നീക്കം.

നിലവില്‍ പെന്‍ഷന്‍ ആനുകൂല്യമുള്ള ജീവനക്കാര്‍ക്ക് എന്തിനാണ് പുതിയൊരു പദ്ധതിയെന്ന ചോദ്യവും ഉയരുന്നുണ്ട്.

നിലവില്‍ 500 രൂപ വീതം മെഡിസെപ്പിനായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിക്കുന്നുണ്ട്. ഇതുകൂടാതെയാണ് വീണ്ടുമൊരു പദ്ധതി കൊണ്ടുവരുന്നത്.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ചെറിയൊരു പരിഹാരം എന്ന നിലയിലാണ് പദ്ധതി വേഗത്തില്‍ കൊണ്ടുവരുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ജീവാനന്ദം പദ്ധതിക്കായി 10 മുതല്‍ 25 ശതമാനം വരെ ശമ്പളത്തില്‍ നിന്ന് പിടിക്കാനാണ് നീക്കം.

ഉയര്‍ന്ന ശമ്പളമുളളവരില്‍ നിന്ന് കൂടുതല്‍ തുക പിടിക്കും.

നിലവില്‍ 3300 കോടി രൂപയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി ചിലവഴിക്കുന്നത്.

ഇതിന്റെ പത്ത് ശമാനം പിടിച്ചാല്‍ പോലും 330 കോടി സര്‍ക്കാരിന് ലഭിക്കും.

ഉയര്‍ന്നശമ്പളമുളളവരില്‍ നിന്ന് കൂടിയ തുക പിടിച്ചാല്‍ അത് 500 കോടിവരെയാകും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....