ഇഡി റെയ്‌ഡ് സംഘപരിവാർ നടത്തിയ ആസൂത്രിത നീക്കം; എ എ റഹീം

പിണറായി വിജയൻറെ വീട്ടിലെ ഇഡി റെയ്‌ഡ് സംഘപരിവാർ നടത്തിയ ആസൂത്രിത നീക്കമെന്ന് രാജ്യസഭ അംഗം എ എ റഹീം .പ്രവർത്തകരുടെ രോഷം അണപൊട്ടി ഒഴുകിയതോടെയാണ് അക്രമമുണ്ടായത്. ഇഡി ഉദ്യോഗസ്ഥരെത്തിയ കാറിന് കേടുപാടുകൾ സംഭവിച്ചു. കാറിൻ്റെ ഡ്രൈവർക്കും പരിക്ക് പറ്റിയിട്ടുണ്ട് . തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ട് . ആ നഷ്ടം പരിഹരിക്കുന്നതിൽ പാർട്ടിക്ക് ധാർമികതയുണ്ട് . ശ്യാമുമായി നേതാക്കൾ സംസാരിച്ചു. ആശങ്ക നീക്കാനുള്ള കാര്യങ്ങൾ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകും.ഒരാളുടെ കാര്യമാണ് പാർട്ടിക്ക് മുന്നിൽ ഉള്ളത്. ശ്യാമിൻ്റെ വാഹനത്തിനാണ് വലിയ കേടുപാടുകൾ ഉണ്ടായത്. ടാക്സി ഡ്രൈവറുടെ നഷ്ട‌ം പരിഹരിക്കുമെന്നും എഎ റഹീം വ്യക്തമാക്കി. യൂണിയനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പരിശോധിക്കുമെന്നും കേസ് അതിൻ്റെ വഴിക്ക് നീങ്ങുമെന്നാണ് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.

Leave a Reply

spot_img

Related articles

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്.പശ്ചിമ ബംഗാൾ സ്വദേശിയായ പ്രൊവത് ദാസ് ആണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതി...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ്; വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണ നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു.കൊല്ലം...

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതൽ 900 മെഗാവാട്ട്...

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം...