ഇ ഡി റെയ്ഡ്; ഉദ്യോഗസ്ഥന്മാർ ചുമതലപ്പെടുത്തിയ കാര്യം അനുസരിക്കുകയാണ് ചെയ്തത്, അത് പിണറായി വിജയൻ എടുത്ത് പറഞ്ഞിട്ടുണ്ട്; സി എൻ മോഹനൻ

ഇ ഡി റെയ്ഡ്; ഉദ്യോഗസ്ഥന്മാർ ചുമതലപ്പെടുത്തിയ കാര്യം അനുസരിക്കുകയാണ് ചെയ്തത്, അത് പിണറായി വിജയൻ എടുത്ത് പറഞ്ഞിട്ടുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എൻ മോഹനൻ.സംഘർഷാവസ്ഥയിലേക്ക്കടക്കുമെന്ന സാഹചര്യം വന്നപ്പോൾ പിരിഞ്ഞു പോകാൻ നിർദ്ദേശിച്ചു. എന്നാൽ ആക്രമണങ്ങൾ നടത്തി എന്ന രീതിയിൽ മാധ്യമങ്ങൾ വ്യാഖ്യാനിച്ചു.രാജ്യത്തെ നിരവധി ഇ ഡി കേസുകളിൽ രണ്ടോ മൂന്നോ ശതമാനം കേസുകൾ മാത്രമാണ് കൃത്യമായ കേസുകൾ. ബാക്കിയുള്ളതെല്ലാം സമ്മർദ്ദത്തിന്റെ പുറത്ത് എടുത്തതാണ്.രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത കേസ് 2012 ൽ രജിസ്റ്റർ ചെയ്ത കേസാണ്, നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷം രജിസ്റ്റർ ചെയ്ത കേസല്ല.രാഹുൽ ഗാന്ധിയേയും പിണറായി വിജയനെയും താരതമ്യം ചെയ്യാൻ പറ്റില്ല.ബി ജെ പിയുമായി സമരസപ്പെട്ട നിലപാടാണ് കോൺഗ്രസിന്റെത്. കോൺഗ്രസ് എടുക്കുന്ന വിനാശകരമായ നിലപാട് ഇതിന് പിന്നിലുണ്ട്.സി പി എമ്മിനെയും പിണറായി വിജയനെയും കരിവാരിത്തേക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. പി വി എന്ന് പറയുന്നത് എങ്ങനെ പിണറായി വിജയൻ ആകും?കൊടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ഇ ഡി കേസ്; കൊടിയേരി ബാലകൃഷ്ണനെ തടഞ്ഞു വെച്ചില്ലല്ലോ, ഇത് മറ്റൊരു കേസാണ് എന്ന് സി എൻ മോഹനൻ ചോദിച്ചു.ഇ ഡി റെയ്ഡിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുടേത് അർഥഗർഭമായ മൗനവും പുഞ്ചിരിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്.പശ്ചിമ ബംഗാൾ സ്വദേശിയായ പ്രൊവത് ദാസ് ആണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതി...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ്; വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണ നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു.കൊല്ലം...

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതൽ 900 മെഗാവാട്ട്...

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം...