മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ.ഡി സമൻസ് അയച്ചത് എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട്

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്സ്മെൻ്റ് ഡയറക്‌ടറേറ്റ് സമൻസ് അയച്ചത് എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട്.2020ൽ ഇ.ഡി റജിസ്‌റ്റർ ചെയ്ത ഇസിഐആർ അനുസരിച്ച് സാക്ഷിയായാണ് വിവേക് കിരണിന് സമൻസ് അയച്ചത്.ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് വിവിധ വ്യക്തികളിൽനിന്നു സ്വീകരിച്ച മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി നടപടി.2023 ഫെബ്രുവരി 14ന് ഇ.ഡിയുട കൊച്ചി ഓഫിസിൽ ഹാജരാകാനായിരുന്നു സമൻസിൽ പറഞ്ഞിരുന്നത്. “വിവേക് കിരൺ, സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ്’ എന്ന വിലാസത്തിൽ എത്തിയ സമൻസ്, പക്ഷേ വിവേക് ഇവിടെയല്ല താമസിക്കുന്നതെന്ന് വ്യക്തമാക്കി മടക്കുകയായിരുന്നു. പിന്നീട് സമൻസ് അയച്ചോ എന്നതിലോ വിവേക് ഇഡിക്കു മുമ്പാകെ ഹാജരായി മൊഴി നൽകിയോ എന്നതിലോ വ്യക്തതയില്ല.ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്‌തുള്ള സിബിഐയുടെ അപ്പീൽ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....