വയോധികയെ ദമ്പതികള്‍ ചേര്‍ന്ന് മര്‍ദിച്ചു; 60കാരിയുടെ കര്‍ണ്ണപുടത്തിന് പരുക്ക്

ഒറ്റപ്പാലം കോതകുര്‍ശിയില്‍ വയോധികയെ ദമ്പതികള്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ 60 വയസുകാരിയുടെ കര്‍ണ്ണപുടത്തിന് പരുക്കേറ്റു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും, വടികൊണ്ടും കൈകൊണ്ടും അടിച്ചു പരുക്കേല്‍പ്പിച്ചുവെന്നുമാണ് കോതകുര്‍ശി സ്വദേശിനി ഉഷാകുമാരി ഒറ്റപ്പാലം പൊലീസില്‍ നല്‍കിയ പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 3.30നാണ് സംഭവം നടക്കുന്നത്. ജോലി ചെയ്തിരുന്ന ചായക്കടയുടെ ഉടമ സൈനബ ഉഷാകുമാരിയെ കടയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കടയ്ക്കു മുന്നില്‍ വച്ചാണ് സൈനബയും ഭര്‍ത്താവ് അഹമ്മദ് കബീറും ചേര്‍ന്ന് ഉഷയെ മര്‍ദിക്കുന്നത്. സൈനബയെ കുറിച്ച് അപവാദ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ചാണ് 60കാരിയെ മൃഗീയമായി മര്‍ദിച്ചത്. വടി ഉപയോഗിച്ച് തോളിലേക്കും മുഖത്തേക്കും, മുതുകിലേക്കും അടിച്ചതായും കൈ ഉപയോഗിച്ച് ഇടതു ചെവിയിലേക്ക് അടിച്ചതായും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.മര്‍ദനത്തില്‍ ഇടതു ചെവിക്ക് പരുക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട് . ആദ്യം ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതികളുടെ ഭാഗത്തുനിന്ന് തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതായും ഉഷാദേവി പറയുന്നു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...