തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു പരിഭ്രാന്തി സൃഷ്ടിച്ചു

തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു പരിഭ്രാന്തി സൃഷ്ടിക്കുന്നു.കൊല്ലം സ്വദേശി ഉടമയുടെ ആനയായ ശിവൻ ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ഇടഞ്ഞത്. രാവിലെ ക്ഷേത്ര ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് ആന വിരണ്ട് ഓടിയത്.2 കിലോമീറ്ററോളം ദൂരം ഇടവഴിയിൽ കൂടി ഓടിയ ആന ഒരു കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു.
ഒരു സ്ത്രീ ഓടിച്ചിരുന്ന കാർ ആണ് കുത്തിമറിച്ചത്. ആക്രമണം നടത്തിയ സമയത്ത് കാറിനുള്ളിൽ കുടുങ്ങിയ സ്ത്രീയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു.നിരവധി വീടുകളും, വീതി കുറഞ്ഞ റോഡുകളുമുള്ള ഒരു പ്രദേശത്താണിപ്പോൾ ആനയുള്ളത്.നിർമ്മാണത്തിലുള്ള ഒരു വീടിൻ്റെ മതിൽ ആന തകർത്തിട്ടുണ്ട്. ആനയുടെ നീളത്തുടൽ ഉടക്കിയത് കാരണം ഇപ്പോൾ മുൻപോട്ട് നീങ്ങാനാവത്ത അവസ്ഥയിലാണിപ്പോൾ .പോലീസും എലിഫൻ്റ് സ്ക്വാഡും സ്ഥലത്തുണ്ട്.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...