മെട്രോ പില്ലറില്‍ നിന്ന് ഇരുമ്പ് ദണ്ഡ് കാറില്‍ വീണ് യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച്‌ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്

മെട്രോ പില്ലറില്‍ നിന്ന് ഇരുമ്പ് ദണ്ഡ് കാറില്‍ വീണ് യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച്‌ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്.സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെഎംആര്‍എല്‍ പറഞ്ഞു. ഉന്നതതല അന്വേഷണം നടത്തി സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തമാക്കും. കരാര്‍ കമ്പനിയായ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. പരിക്ക് പറ്റിയ യുവതിക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും നഷ്ടപരിഹാരവും നല്‍കാന്‍ നിര്‍ദേശം നല്‍കിയെന്നും കെഎംആര്‍എല്‍ പറഞ്ഞു.കരാര്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മെമ്മോ ഇഷ്യൂ ചെയ്തുവെന്നും കെഎംആര്‍എല്‍ അറിയിച്ചു. ഡെക്ക് സ്ലാബിന്റെ ഡീ ഷട്ടറിങ് ജോലികള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെയ്ക്കാന്‍ കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി. ഗതാഗതം വഴിതിരിച്ചു വിടും. ആവശ്യമായ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയതിനുശേഷം ജോലികള്‍ പുനരാരംഭിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.സംഭവത്തില്‍ പ്രതികരിച്ച്‌ ഹൈബി ഈഡന്‍ എംപിയും രംഗത്തെത്തി. പരിക്കേറ്റ ഗോപികയുമായി ഫോണില്‍ സംസാരിച്ചതായി ഹൈബി ഈഡന്‍ പറഞ്ഞു. വലിയ ഒരപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് ഗോപിക രക്ഷപ്പെട്ടത്. അപകടവുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ എം ഡി ലോക്നാഥ് ബെഹ്റയുമായി സംസാരിക്കുകയും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായും ഹൈബി ഈഡന്‍ പറഞ്ഞു

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...