സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ

സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ.2026 ജൂണ്‍ 15 മുതല്‍ പദ്ധതി ഔദ്യോഗികമായി നിലവില്‍ വരും.ഏതൊക്കെ തരം സർവീസുകളിലാണ് സൗജന്യം അനുവദിക്കേണ്ടതെന്ന കാര്യത്തില്‍ അന്തിമ ചർച്ചകള്‍ നടന്നു വരികയാണ്. സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി മാത്രം പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.സംസ്ഥാനത്തെ മുഴുവൻ സ്ത്രീകള്‍ക്കും ഈ സേവനം ലഭ്യമാകും. പ്രത്യേകിച്ച്‌ ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് ഇത് വലിയ സാമ്പത്തിക ആശ്വാസമാകും.പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്‌ആർടിസിക്ക് ഉണ്ടാകുന്ന അധിക ബാധ്യത പരിഹരിക്കാൻ സർക്കാർ പ്രത്യേക ധനസഹായം നല്‍കും. നഷ്ടത്തില്‍ നിന്ന് കരകയറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

വിഷു ബമ്പർ: 12 കോടി ഒന്നാം സമ്മാനം VB 135452 ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം VB 135452 എന്ന ടിക്കറ്റിന് ലഭിച്ചു. കൊല്ലം...

മെട്രോ പില്ലറില്‍ നിന്ന് ഇരുമ്പ് ദണ്ഡ് കാറില്‍ വീണ് യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച്‌ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്

മെട്രോ പില്ലറില്‍ നിന്ന് ഇരുമ്പ് ദണ്ഡ് കാറില്‍ വീണ് യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച്‌ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്.സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെഎംആര്‍എല്‍ പറഞ്ഞു....

തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു പരിഭ്രാന്തി സൃഷ്ടിച്ചു

തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു പരിഭ്രാന്തി സൃഷ്ടിക്കുന്നു.കൊല്ലം സ്വദേശി ഉടമയുടെ ആനയായ ശിവൻ ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം...

പോലീസ് ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം

പോലീസ് ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.പോലീസ് ആസ്ഥാനത്ത് രാവിലെ പത്തരയ്ക്ക് ചേരുന്ന യോഗത്തില്‍ എസ്പിമാർ മുതല്‍...