ലോകത്താരും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്‌റ്റ് ആര്‍ക്‌ടിക്ക’ എന്ന രാജ്യത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ എംബസി

ഗാസിയാബാദില്‍ എട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ വ്യാജ എംബസിയുടെ ‘അംബാസഡറെ’ യു.പി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്‌.ടി.എഫ്‌.) പിടികൂടി. വെസ്‌റ്റ് ആര്‍ക്‌ടിക്കയുടെ ‘ബാരണ്‍’ എന്ന്‌ സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിന്‍ ആണ്‌ പിടിയിലായത്‌. വിദേശ ജോലി വാഗ്‌ദാനം ചെയ്‌തു പണം തട്ടിയ കേസിലാണ്‌ ‘അംബാസഡര്‍’ക്ക്‌ പിടിവീണത്‌.എംബസി കെട്ടിടവളപ്പില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന വ്യാജ നയതന്ത്ര നമ്ബര്‍ പ്ലേറ്റുകള്‍ ഉള്ള ആഡംബര കാറുകള്‍ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. 18 നയതന്ത്ര നമ്ബര്‍ പ്ലേറ്റുകള്‍, 12 നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ സ്‌റ്റാമ്ബുള്ള രേഖകള്‍, 34 രാജ്യങ്ങളുടെ സ്‌റ്റാമ്ബുകള്‍, 44 ലക്ഷം രൂപ പണം, വിദേശ കറന്‍സി, ആഡംബര വാച്ച്‌ ശേഖരം എന്നിവയും ഇവിടെനിന്നു കണ്ടെടുത്തു.ആഡംബര ഇരുനില കെട്ടിടം വാടകയ്‌ക്ക് എടുത്താണ്‌ ജെയിന്‍ എംബസി നടത്തിയിരുന്നത്‌. എംബസി’ക്ക്‌ പുറത്ത്‌ ഭണ്ഡാരകള്‍ (സ്‌നേഹ വിരുന്ന്‌) ഉള്‍പ്പെടെയുള്ള പരിപാടികളും ജെയിന്‍ സംഘടിപ്പിച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നേടുന്നതിനായി രാഷ്‌ട്രപതി, പ്രധാനമന്ത്രി, മറ്റു പ്രമുഖര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന മോര്‍ഫ്‌ ചെയ്‌ത ചിത്രങ്ങളും ഉപയോഗിച്ചിരുന്നു. ‘ആള്‍ദൈവം’ ചന്ദ്രസ്വാമിയുമായും സൗദി ആയുധ വ്യാപാരി അദ്‌നാന്‍ ഖഷോഗിയുമായും അടുത്ത ബന്ധമുണ്ടെന്ന്‌ സൂചിപ്പിക്കുന്ന ജെയിനിന്റെ ഫോട്ടോകളും അന്വേഷണസംഘം കണ്ടെത്തി. മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ വധത്തിന്‌ ധനസഹായം നല്‍കിയെന്നടക്കമുള്ള ആരോപണങ്ങള്‍ നേരിട്ട ചന്ദ്രസ്വാമിയെപ്പോലുള്ളവരുമായുള്ള ഇയാളുടെ സൗഹൃദം അന്വേഷണ ഏജന്‍സികള്‍ ഗൗരവമായാണ്‌ എടുക്കുന്ന്‌.നിയമവിരുദ്ധമായി സാറ്റലൈറ്റ്‌ ഫോണ്‍ കൈവശം വച്ചതിന്‌ 2011ല്‍ ഇയാള്‍ക്കെതിരേ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.യു.എസ്‌ നാവികസേനയിലെ ഉദ്യോഗസ്‌ഥനായിരുന്ന ട്രാവിസ്‌ മക്‌ഹെന്റി 2001ലാണ്‌ ‘വെസ്‌റ്റ് ആര്‍ക്‌ടിക്ക’ എന്ന രാജ്യം സ്‌ഥാപിച്ചത്‌. രാജ്യത്തിന്റെ ഗ്രാന്‍ഡ്‌ ഡ്യൂക്കായി ട്രാവിസ്‌ സ്വയം പ്രഖ്യാപിച്ചു. അന്റാര്‍ട്ടിക്കയില്‍ സ്‌ഥിതി ചെയ്യുന്നുവെന്ന്‌ പറയപ്പെടുന്ന വെസ്‌റ്റ് ആര്‍ക്‌ടിക്കയുടെ വിസ്‌തീര്‍ണ്ണം 6,20,000 ചതുരശ്ര മൈല്‍ ആണെന്നാണ്‌ മക്‌ഹെന്റി അവകാശപ്പെടുന്നത്‌. രാജ്യത്ത്‌ 2,356 പൗരന്മാരുണ്ടെന്നും ഇയാള്‍ പറയുന്നു. സ്വന്തമായി ഒരു പതാകയും കറന്‍സിയും ഉണ്ടെങ്കിലും ലോകത്ത്‌ ഒരു രാജ്യവും ഈ രാജ്യത്തെ അംഗീകരിച്ചിട്ടില്ല.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...