എമ്പുരാന് നീളം മൂന്നു മണിക്കൂർ; സെൻസർ ബോർഡിന്റെ U/A സർട്ടിഫിക്കറ്റോടു കൂടി തിയേറ്ററിലേക്ക്

മാർച്ച് 27ന് തിയേറ്ററിലെത്തുന്ന മോഹൻലാൽ, മലയാള ചിത്രം ‘L2: എമ്പുരാൻ’ (L2: Empuraan) സെൻസർ ബോർഡിന്റെ U/A സർട്ടിഫിക്കറ്റോടു കൂടി റിലീസിന് തയാറെടുക്കുന്നു. മൂന്നു മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം.സിനിമയിലേക്ക് വരുമ്പോൾ, 2019 ലെ ലൂസിഫർ അവസാനിച്ചത് താൻ യഥാർത്ഥത്തിൽ ഖുറേഷി അബ്രാം ആണെന്ന് സ്റ്റീഫൻ നെടുമ്പള്ളി വെളിപ്പെടുത്തികൊണ്ടാണ്. ഖുറേഷിയുടെ കറുത്ത വസ്ത്രങ്ങൾക്കായി സ്റ്റീഫൻ തൻ്റെ വെളുത്ത വസ്ത്രങ്ങൾ ഉപേക്ഷിച്ചതോടെ, L2 എമ്പുരാൻ ഇരുണ്ട ലോകത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണെന്ന പ്രതീക്ഷ വളരെ കൂടുതലാണ്.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് മുരളി ഗോപി തിരക്കഥയെഴുതിയ എമ്പുരാൻ. 400 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ആശിർവാദ് സിനിമാസ്, ഹോംബാലെ ഫിലിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ, വിജയ് കിർഗന്ദൂർ, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ദീപക് ദേവാണ് സംഗീതം. ഛായാഗ്രഹണം: സുജിത് വാസുദേവ്.ഇന്ത്യ, അമേരിക്ക, യു.എ.ഇ., യു.കെ. എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ‘എമ്പുരാൻ’ ചിത്രീകരിച്ചത്.ഇന്ത്യയിൽ ഗുജറാത്ത്, ഹൈദരാബാദ്, ഫരീദാബാദ്, ഷിംല, ലഡാക്ക്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും, അമേരിക്കയിൽ ന്യൂയോർക്ക്, ന്യൂ മെക്സിക്കോ, ലൂസിയാന, സാൻ ഫ്രാൻസിസ്കോ, അറ്റ്ലാന്റ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. യു.എ.ഇയിൽ റാസ് അൽ-ഖൈമയിലായിരുന്നു ഷൂട്ടിംഗ്.മോഹൻലാൽ കഥാപാത്രമായ അബ്രാം ഖുറേഷി, പൃഥ്വിരാജിന്റെ സായിദ് മസൂദ് തുടങ്ങിയ വേഷങ്ങളുടെ കൂടുതൽ ആഴത്തിലെ ആവിഷ്കരണമാകും എമ്പുരാനിൽ കാണുക. ചിത്രത്തിലെ 36 കഥാപാത്രങ്ങളെ നീണ്ട 18 ദിവസങ്ങൾ കൊണ്ട്‌ അവതരിപ്പിക്കുന്ന ഒരു വീഡിയോ സീരീസ് ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു. രാജ്യത്തിനകത്തും വിദേശത്തു നിന്നുമുള്ള കഥാപാത്രങ്ങൾ സിനിമയുടെ ഭാഗമാണ്.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...