ഗോവിന്ദച്ചാമിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍

ജയില്‍ ചാടിയ, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍.കണ്ണൂര്‍ തളാപ്പില്‍ രാവിലെ 9.20 ന് ട്രാക്ക് പാന്റ്‌സ് ഇട്ടു കൊണ്ടു തളാപ്പ് കാനറ ബാങ്കിന്റെ മുന്‍പില്‍ വെച്ചു നടന്നു പോകുന്നത് കണ്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഗോവിന്ദച്ചാമി ഓടി രക്ഷപ്പെടുകയായിരുന്നു.രാവിലെ ഓഫിസിലേക്ക് ജോലിക്ക് പോകുന്നതിനിടെ ഗോവിന്ദച്ചാമി എന്ന് തോന്നിക്കുന്ന ആളെ കണ്ടതായാണ് പ്രദേശവാസിയായ വിനോജ് പറഞ്ഞത്. ‘ഓഫീസിലേക്ക് പോകുന്ന വഴിയില്‍ റോഡിന്റെ ഇടതുശത്ത് വളരെ സാവധാനം ഒരാള്‍ നടന്നുപോകുന്നത് കണ്ടു, പാന്‍റ്സും കള്ളി ഷര്‍ട്ടും ഇട്ടിട്ടുണ്ടായിരുന്നു. വേസ്റ്റ് മാതിരി ഒരു തുണി തലയില്‍ വെച്ചിട്ട് അതിന്റെ ഉള്ളിലേക്ക് കൈ രണ്ടും കയറ്റി വെച്ചിട്ടുണ്ടായിരുന്നു. രാവിലെ വാര്‍ത്തകള്‍ കണ്ടിരുന്നു. ഇയാളെ കണ്ട് സംശയം തോന്നിയപ്പോള്‍ സ്കൂട്ടര്‍ സ്‌ലോയാക്കി. ഉടനെ സ്‌കൂട്ടര്‍ തിരിച്ചു സഹായത്തിന് ഒരു ഓട്ടോ ഡ്രൈവറേയും കൂട്ടി 15 മീറ്ററോളം പിന്തുടര്‍ന്നു. സ്‌കൂട്ടര്‍ നിര്‍ത്തി എടാ എടാ എന്ന് വിളിച്ചു പിന്നെ എടാ ഗോവിന്ദച്ചാമി എന്ന് വിളിച്ചപ്പോള്‍ തൊട്ടപ്പുറത്തുള്ള വലിയ മതില്‍ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു’ വിനോജ് പറഞ്ഞു.സംഭവം ഉടനെ പൊലീസിനെ അറിയിച്ചതായും അഞ്ച് മിനിറ്റുള്ളില്‍ പൊലീസ് സ്ഥലത്ത് എത്തി തിരച്ചില്‍ ആരംഭിച്ചതായും സിനോജ് പറഞ്ഞു. നിര്‍മ്മാണം നടക്കുന്ന വീട്ടിന്റെ മുന്‍പിലൂടെ വനത്തില്‍ ഇയാള്‍ ഓടിക്കയറുകയായിരുന്നു. പോലീസിൻ്റെ ശബ്ദം കേട്ട് ഇയ്യാൾ കിണറ്റിലേക്ക് ചാടി.
ഇയ്യാൾ കിണറ്റിൽ വീഴുന്ന ശബ്ദം കേട്ടാണ് പോലീസ് അവിടേക്ക് എത്തിയത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....