ബ്രാഡ് പിറ്റിന്റെ റേസ് ട്രാക്കിലെ സാഹസങ്ങളുമായി F1 ; ട്രെയ്‌ലർ പുറത്ത്

ടോപ് ഗൺ മാവെറിക്ക് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ബ്രഡ് പിറ്റിനെ നായകനാക്കി ജോസഫ് കോസിൻസ്കി സംവിധാനം ചെയ്യുന്ന ചിത്രം ‘F1’ ന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. 90കളിൽ ചാമ്പ്യൻ ആയിരുന്ന ഒരു റേസ് കാർ ഡ്രൈവർ ഒരു ആക്സിഡന്റ് പറ്റിയ ശേഷമുള്ള ഒരു വലിയ ഇടവേളക്ക് ശേഷം ശേഷം ഫോർമുല 1 കാറോട്ട മത്സരത്തിലേക്ക് തന്റെ പഴയ പ്രതാപം തിരിച്ച് പിടിക്കാനായി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.ഇതിഹാസ സംഗീതജ്ഞൻ ഹാൻസ് സിമ്മർ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ബ്രാഡ് പിറ്റിനൊപ്പം കെറി കൊണ്ടൻ, ഡാംസൻ ഇഡ്രിസ്, ജാവിയർ ബാർഡം, സൈമൺ ആഷ്‌ലി, തുടങ്ങിയവരും പ്രശസ്ത ഫോർമുല വൺ റേസർ ആയ ലൂയിസ് ഹാമിൽട്ടണും അഭിനയിക്കുന്നുണ്ട്.ഫോർമുല വൺ മത്സരങ്ങളുടെ ദൃശ്യങ്ങളാണ് ട്രെയിലറിലെ ശ്രദ്ധയാകർഷിക്കുന്ന ഘടകം. തന്റെ ടീമിലെ ചെറുപ്പക്കാരനായ റേസറുമായുള്ള ബ്രാഡ് പിറ്റിന്റെ കഥാപാത്രത്തിന്റെ ഈഗോ പ്രശ്ങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.ടോപ് കണ്ണിന്റെ സംവിധായകനായത് കൊണ്ടാണോ രണ്ട് ചിത്രങ്ങൾക്കും ഒറ്റനോട്ടത്തിൽ തോന്നുന്ന സാദൃശ്യം എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. 61 കാരനായ ബ്രാഡ് പിറ്റ് F1 ൽ അഭിനയിക്കുന്നതിനായി ഫോർമുല വണ്ണിന്റെ ശ്രമകരമായ പ്രഥമിക പാഠങ്ങൾ പരിശീലിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...