കേന്ദ്ര ബജറ്റില്‍ കേരളത്തോട്‌ കാണിച്ച അവഗണനയില്‍ പ്രതിഷേധിച്ച്‌ ഫെബ്രുവരി 3-ാം തീയ്യതി കരിദിനമായി ആചരിക്കും

കേന്ദ്ര ബജറ്റില്‍ കേരളത്തോട്‌ കാണിച്ച കൊടിയ അവഗണനയില്‍ പ്രതിഷേധിച്ച്‌ ഫെബ്രുവരി 3-ാം തീയ്യതി കരിദിനമായി ആചരിക്കും.ഫെബ്രുവരി 3-ാം തീയ്യതി എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയര്‍ത്തി കേന്ദ്ര അവഗണനക്കും, ജനദ്രോഹ ബജറ്റിനുമെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.

ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം നിലനില്‍ക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. ബജറ്റിന്‌ മുമ്പ്‌ കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം 29 ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്‌ ഒന്നുപോലും പരിഗണിച്ചില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ഒരു പദ്ധതിയും കേരളത്തിന്‌ ലഭിച്ചില്ല. കേരളത്തിന്റെ സ്വപ്‌നമായ എയിംസ്‌ ഈ ബജറ്റിലും പ്രഖ്യാപിച്ചില്ല. റെയില്‍വെ വികസനത്തിനായുള്ള 7 അതിവേഗ ഇടനാഴികളിലും കേരളമില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനുള്ള. പ്രത്യേക പാക്കേജും അംഗീകരിക്കപ്പെട്ടില്ല. ആയുര്‍വ്വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന്‌ ആയുര്‍വ്വേദ എയിംസ്‌ ഇല്ല. ഉള്‍നാടന്‍ ജല ഗതാഗത പദ്ധതിയിലും കേരളമില്ല.

കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചില്ല. സര്‍വ്വകലാശാലകളും, ടൗണ്‍ഷിപ്പുകളും പ്രഖ്യാപിച്ചതിലും കേരളത്തെ ഉള്‍പ്പെടുത്തിയില്ല. റബ്ബറിന്റെ വില സ്ഥിരതാ ഫണ്ടും ഇല്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന റെയില്‍വെ കോച്ച്‌ ഫാക്ടറിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമില്ല. കേരളത്തിന്റെ സമ്പദ്‌ഘടനയെ ഏറെ സഹായിക്കുന്ന പ്രവാസി ക്ഷേമം ലക്ഷ്യമാക്കിയുള്ള യാതൊരു നടപടിയും കേന്ദ്ര ബജറ്റില്‍ സ്വീകരിച്ചില്ല. ആശ ഉള്‍പ്പെടെയുള്ള സ്‌കീം വര്‍ക്കര്‍മാരെ പൂര്‍ണ്ണമായും അവഗണിച്ചു.

ബജറ്റ്‌ സാധാരണക്കാരെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞ്‌ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്നതാണ്‌. കോര്‍പ്പറേറ്റുകളുടെ നികുതി വര്‍ദ്ധിപ്പിച്ചില്ലെന്ന്‌ മാത്രമല്ല, വന്‍കിട കമ്പനികളുടെ ആള്‍ട്ടര്‍നേറ്റ്‌ ടാക്‌സ്‌ കുറയ്‌ക്കുകയും ചെയ്‌തു.

സംസ്ഥാനത്തിന്റെ എല്ലാവിധ താല്‍പര്യങ്ങളേയും ഹനിക്കുന്ന ഒന്നായി കേന്ദ്ര ബജറ്റ്‌ മാറിയിരിക്കുകയാണ്‌. തൊഴിലുറപ്പ്‌ പദ്ധതിയിലുണ്ടായ വന്‍ വെട്ടിക്കുറവ്‌ കേരളത്തില്‍ ഫലപ്രദമായി നടന്നുകൊണ്ടിരിക്കുന്ന ഈ പദ്ധതിയേയും തകിടം മറിക്കുന്നതാണ്‌. ക്ഷേമ പദ്ധതികള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള യാതൊരു നീക്കവും ഈ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. പാവങ്ങളെ പൂര്‍ണ്ണമായും അവഗണിച്ച ഈ ബജറ്റ്‌ കേരളത്തിനും വലിയ അവഗണനയാണ്‌ സംഭാവന ചെയ്‌തിരിക്കുന്നത്‌ എന്നവർ പ്രസ്ഥാവനയിൽ കുറ്റപ്പെടുത്തി

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...