അമ്പലപ്പുഴ പുറക്കാട് യുവാവ് കടലിൽ ചാടി മരിച്ചു

അമ്പലപ്പുഴ പുറക്കാട് യുവാവ് കടലിൽ ചാടി മരിച്ചു. വെൺമണി സ്വദേശി ഉജ്വൽ(26) ആണ് പുറക്കാട് കടലിൽ ചാടി മരിച്ചത്. ഒരു പെൺകുട്ടിയുമായി ഇന്ന് രാവിലെ എട്ടരയോടെയാണ് യുവാവ് പുറക്കാട് കടൽത്തീരത്ത് എത്തിയത്.ഈ പെൺകുട്ടിയെ കാണാനില്ല.ഇരുവരും സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മറ്റൊരു കടയിൽ നിന്ന് പേന വാങ്ങി കടൽത്തീരത്തേക്ക് നീങ്ങുകയായിരുന്നു.ഇവിടെ മത്സ്യ ബന്ധനം നടത്തിയ മത്സ്യത്തൊഴിലാളികളാണ് രാവിലെ പത്തരയോടെ യുവാവിൻ്റെ മൃതദേഹം കണ്ടത്.വിവരമറിയിച്ചതിനെത്തുടർന്ന് അവലപ്പുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം യുവാവിൻ്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഇവർ വന്ന സ്കൂട്ടറിൽ നിന്ന് ഓഫാക്കിയ നിലയിൽ യുവാവിൻ്റെ മൊബൈൽ ഫോൺ കണ്ടെടുത്തു. എന്നാൽ പെൺകുട്ടിയെക്കുറിച്ച് വിവരമില്ല.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...