ഉലുവയ്ക്ക് ചില രോഗങ്ങളെ അകറ്റി നിർത്താനുള്ള കഴിവുണ്ടെന്നോ?

അതിരാവിലെ വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയെന്ന് നിങ്ങൾക്ക് അറിയാമോ?.

ഇരുമ്പ്, മഗ്നീഷ്യം , നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് ഉലുവ. ഉലുവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂലം ​ഗുണങ്ങൾ ഒട്ടനവധിയുണ്ട്. അത് ഏതൊക്കെ എന്ന് നോക്കിയാലോ?.

ഉലുവ വെള്ളം പതിവായി കഴിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഉയർന്ന നാരുകൾ ഉള്ളതിനാൽ ദഹന പ്രശ്‌നങ്ങളായ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാൻ ഉലുവ വെള്ളത്തിന് കഴിയും.

ദിവസവും രാവിലെ വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും.

ഉലുവ വെള്ളത്തിൽ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് സന്ധിവാതം, ആസ്ത്മ തുടങ്ങിയ വീക്കവുമായി ബന്ധപ്പെട്ട അവസ്ഥകളെ ലഘൂകരിക്കാൻ സഹായിക്കുന്നു.

രോഗ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഉലുവ വെള്ളം പതിവായി കഴിക്കുന്നത് മുഖക്കുരു കുറയ്ക്കുകയും ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് നിറം നൽകുകയും തിളക്കം നൽകുകയും ചെയ്യും.

ഉലുവ വെള്ളം മുടികൊഴിച്ചിൽ കുറയ്ക്കുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും താരൻ അല്ലെങ്കിൽ ചൊറിച്ചിൽ പോലുള്ള തലയോട്ടിയിലെ പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു.

Leave a Reply

spot_img

Related articles

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...

മരുന്ന് കണക്കുകളിൽ കർശന വ്യക്തത വേണം: ആരോഗ്യമന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്തെ ആശുപത്രികളിലെ മരുന്ന് കണക്കുകളിൽ കൃത്യമായ വ്യക്തത വേണമെന്ന് ഡിഎംഒമാരുടെ യോഗത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ കർശന നിർദ്ദേശം നൽകി. മരുന്നുകളുടെ കാര്യത്തിൽ കൃത്യമായ...