ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് കിക്കോഫ്

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഇത്തവണ 48 ടീമുകള്‍ മാറ്റുരയ്‌ക്കും. ഇത്രയും കാലം 32 ടീമുകളായിരുന്ന ലോകകപ്പില്‍ ഇതാദ്യമായാണ് 48 ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ കളിക്കുന്നത്. 12 ഗ്രൂപ്പുകളിലായി ടീമുകള്‍ അണിനിരക്കുമ്പോള്‍ ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ട് ടീമുകളും മൂന്നാം സ്ഥാനത്തെത്തുന്ന മികച്ച എട്ടു ടീമുകളും റൗണ്ട് ഓഫ് 32ലേക്ക് മുന്നേറും. പിന്നീട് അതില്‍നിന്നു 16 ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലേക്കും എട്ടു പേര്‍ ക്വാര്‍ട്ടറിലേക്കും നാല് ടീമുകള്‍ സെമിയിലേക്കും രണ്ട് ടീമുകള്‍ ഫൈനലിലേക്കും മുന്നേറും. ആതിഥേയ രാജ്യങ്ങളായ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവ നേരിട്ട് യോഗ്യത നേടിയപ്പോള്‍ ബാക്കിയുള്ള 45 ടീമുകള്‍ വിവിധ മേഖലകളില്‍നിന്ന് യോഗ്യതാ മത്സരങ്ങള്‍ കളിച്ചെത്തി. 39 ദിവസം നീളുന്ന ലോകകപ്പില്‍ 16 വേദികളിലായി 104 മത്സരങ്ങളാണ് അരങ്ങേറുന്നത്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം 11ന് രാത്രി 12.30നാണ് മത്സരം. വേദി, മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയം. 12ന് പുലര്‍ച്ചെ 7.30ന് ദക്ഷിണകൊറിയ ചെക് റിപ്പബ്ലിക്കിനെയും നേരിടും. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ആദ്യമത്സരം ജൂണ്‍ 17ന് അള്‍ജീരിയയ്‌ക്കെതിരേ പുലര്‍ച്ചെ 6.30നാണ്. അഞ്ചു വട്ടം ലോകചാമ്പ്യന്മാരായ ലാറ്റിനമേരിക്കയില്‍നിന്നുള്ള ബ്രസീലിന്റെ ആദ്യമത്സരം മൊറോക്കോയ്‌ക്കെതിരേ ജൂണ്‍ 13ന് പുലര്‍ച്ചെ 3.30നാണ്. ജൂലൈ 19ന് ന്യൂജഴ്‌സിയിലെ പ്രശസ്തമായ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനല്‍. പ്രാഥമിക റൗണ്ടില്‍ ദിവസേന ആറ് മത്സരങ്ങള്‍ വരെ നടക്കും.യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇറാന്‍ ലോകപ്പില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പായിട്ടില്ല. ഇറാന്‍ പങ്കെടുക്കാതിരുന്നാല്‍, ലോകകപ്പില്‍ ഇത്തവണയും ഇടം നേടാന്‍ സാധിക്കാത്ത ഇറ്റലിക്ക് സാധ്യതയേറും.

Leave a Reply

spot_img

Related articles

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...

റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ

ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ...

ലോക നെറുകയിൽ സ്പെയിൻ

ലോക നെറുകയിൽ സ്പെയിൻ. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്.പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ്...