ലോക മാതൃകകൾക്ക് കേരള ബദൽ ഉണ്ടാക്കാൻ ധനമന്ത്രി: ബജറ്റിലെ ന്യൂ ഇന്നിങ്സിനെ കുറിച്ച് അറിയേണ്ടതെല്ലാം

ലോകത്ത് പ്രവാസികൾ ഏറ്റവും കൂടുതൽ പണമയക്കുന്ന ഇന്ത്യയെന്ന മഹാരാജ്യത്ത് അതിൻ്റെ 21 ശതമാനം തുകയുമെത്തുന്നത് കേരളത്തിലെന്നാണ് കണക്ക്. ലോകമാകെ പരന്നിരിക്കുന്ന പ്രവാസി മലയാളി സമൂഹത്തെ ഒരുമിച്ച് നിർത്തിയാണ് ലോക കേരള സഭ ഒന്നാം പിണറായി വിജയൻ സർക്കാർ അവതരിപ്പിച്ചത്. ഈ പ്രവാസി സമൂഹം മുന്നോട്ട് വെച്ച ആശയമെന്ന നിലയിലാണ് ലോക കേരള കേന്ദ്രം എന്ന പുതിയ ആശയം സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്.ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ലോക കേരള കേന്ദ്രം എന്താണെന്ന് വിശദീകരിച്ചത് ഇങ്ങനെയാണ് -Latest Videosപ്രവാസികളും നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ലോകകേരള കേന്ദ്രങ്ങൾ സ്ഥാപിക്കണം എന്ന നിർദ്ദേശം ഉയർന്നിരുന്നു. ലോക കേരള കേന്ദ്രത്തിൽ ഇതിനായി കേരളത്തിന്റെ പരിച്ഛേദം ഒരുക്കണം എന്നതാണ് നിർദ്ദേശം. കേരളീയ ഭക്ഷണ വിഭവങ്ങൾ ലഭ്യമാകുന്ന ഫുഡ് കോർട്ടുകൾ, നാടൻ ഉൽപ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപണനശാലകൾ, നാടൻ കലാരൂപങ്ങളുടെ അവതരണം, സമീപജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂർ പാക്കേജുകൾ തുടങ്ങിയവ ലോക കേരള കേന്ദ്രത്തിൽ ലഭ്യമാകണം. ലോക കേരള കേന്ദ്രം സന്ദർശിക്കുന്നവർക്ക് താമസിക്കാനുള്ള സൗകര്യവും ഉണ്ടാവണം. പ്രവാസി സംഘടനകൾക്ക് അവരുടെ അംഗങ്ങളേയും സുഹൃത്തുക്കളേയും ഉൾപ്പെടുത്തി നാട്ടിലേക്ക് വിനോദസഞ്ചാര പരിപാടികൾ സംഘടിപ്പിക്കാം. പ്രവാസി സംഘടനകളുടെ നാട് സന്ദർശന പരിപാടികൾക്ക് വിനോദസഞ്ചാര വകുപ്പിന്റെ പ്രത്യേക ഇൻസെൻ്റീവ് അനുവദിക്കും. പാർപ്പിടം സ്വന്തമായി വാങ്ങാനും, തയ്യാറെങ്കിൽ വാടകയ്ക്ക് നൽകാനും, പ്രായമായവർക്കുള്ള അസിസ്റ്റഡ് ലിവിംഗ് സൗകര്യം ഒരുക്കാനും ഈ പദ്ധതിയിലൂടെ കഴിയും. ഈ പദ്ധതിയ്ക്കായി 5 കോടി രൂപ വകയിരുത്തുന്നു പദ്ധതിക്കായി ബജറ്റിൽ അക്കൗണ്ട് തുറന്നുവെങ്കിലും എവിടെയാണ് ലോക കേരള കേന്ദ്രം സ്ഥാപിക്കുകയെന്നോ എത്രയാണ് പദ്ധതിയുടെ ആകെ പ്രതീക്ഷിത ചെലവെന്നോ അടക്കം വിശദാംശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ തന്നെ ഭാവിയിൽ ഈ പദ്ധതി സംബന്ധിച്ച് സർക്കാർ തന്നെ വിശദീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...