450 പേജ്, 120 സാക്ഷികൾ ; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു

നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ആദ്യ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. പ്രതി അഫാൻ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. 450 പേജുള്ള കുറ്റപത്രമാണ് പാങ്ങോട് സിഐ ജിനേഷ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ സമർപ്പിച്ചത്.അറസ്റ്റ് രേഖപ്പെടുത്തി 89-ാം ദിവസമാണ് ആദ്യ കുറ്റപത്രം. 120 സാക്ഷികളും 40 തൊണ്ടിമുതലുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതകൾക്ക് പിന്നാലെ സൽമാബീവിയോട് അഫാന് വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.കൊലപാതകത്തിന് കാരണമായത് കടവും അഫാനോട് കടക്കാർ പണം തിരികെ ചോദിച്ചതിലുള്ള ദേഷ്യവുമായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പൊലീസ് പറയുന്നത്. ആകെ 48 ലക്ഷം രൂപയോളമാണ് അഫാനും കുടുംബത്തിനും ഉണ്ടായിരുന്നത്. ബന്ധുക്കളടക്കം 15 പേരിൽ നിന്നായി 16 ലക്ഷം രൂപയാണ് കടം വാങ്ങിയിരുന്നത്. കൂടാതെ 17 ലക്ഷം രൂപയുടെ ഹൗസിങ് ലോണ്‍. 3 ലക്ഷം രൂപയുടെ പേഴ്സണല്‍ ലോണ്‍. ഒന്നര ലക്ഷം ബൈക്ക് ലോണ്‍. 10 ലക്ഷം രൂപയുടെ പണയം എന്നിങ്ങിനെയായിരുന്നു കടം. കടം വീട്ടാൻ സഹായിക്കാതിരുന്നതും അമ്മയെയും തന്നെയും കുറ്റപ്പെടുത്തിയതും പരിഹസിച്ചതുമാണ് പിതൃമാതാവായ സൽമാബീവിയെ കൊലപ്പെടുത്താനുള്ള കാരണം.പിതൃസഹോദരൻ ലത്തീഫ്,ഭാര്യ ഷാഹിദ എന്നിവരുടെ ജീവനെടുത്തതുംസൽ‍മ ബീവിയെ കൊലപ്പെടുത്തിയ അതെ വൈരാഗ്യ കാരണത്താൽ. കാമുകി ഫര്‍സാനയെ കൊന്നത് താന്‍ മരിച്ചാല്‍ ഫര്‍സാന ഒറ്റപ്പെടുമെന്ന സ്നേഹം കൊണ്ടല്ല, പണയം വെച്ച നാലരപവന്‍ സ്വര്‍ണം തിരികെ വേണമെന്ന് ആശ്യപ്പെട്ടതിലെ ദേഷ്യമാണ് കാരണം. കൂട്ട ആത്മഹത്യയുടെ ഭാഗമായാണ് സഹോദരനെ കൊന്നതും അമ്മയെ ആക്രമിച്ചതെന്നും പൊലീസ് ഉറപ്പിക്കുന്നു. ഈ കേസുകളിൽ വെഞ്ഞാറമ്മൂട് പൊലീസ് ഉടൻ കുറ്റപത്രം നൽകും.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...