തൃശൂർ കയ്പമംഗലത്ത് ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേർ ആശുപത്രിയില്‍.കയ്പമംഗലം അറവുശാല, കൂരിക്കുഴി സ്വദേശികളായ അഞ്ച് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അഞ്ച് പേരെയും പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഹോട്ടലില്‍ നിന്നും കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് ഇവർ പറയുന്നു. ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.