കോട്ടയം കോടിമതയിൽ ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങി

കോട്ടയം കോടിമതയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങി.

ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിനെ തുടർന്നാണ് ബോട്ട് മുങ്ങിയതെന്ന് കരുതുന്നു.

മൂന്നുമാസം മുൻപാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ കോടിമത ബോട്ട് ജെട്ടിയിൽ ഫ്ലോട്ടിങ് ബോട്ട് റസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചത്.

ഉച്ചസമയങ്ങളിൽ അടക്കം വളരെ വലിയ തിരക്കാണ് ഈ റസ്റ്റോറന്റിൽ അനുഭവപ്പെട്ടിരുന്നത്.

പകൽ സമയത്ത് അപകടം ഉണ്ടാകാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

ബോട്ടിന്റെ ഒരു വശം പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.

ക്രെയിൻ ഉപയോഗിച്ച് ബോട്ട് ഉയർത്താനുള്ള ശ്രമം ആരംഭിച്ചു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...