ചരിത്രത്തില്‍ ആദ്യമായി മുസ്‌ലിം ലീഗില്‍ വനിതാ പ്രാതിനിധ്യം: ജയന്തി രാജനും ഫാത്തിമ മുസഫറെയും ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാർ

ചരിത്രത്തിലാദ്യമായി വനിതകളെ ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി മുസ്‌ലിം ലീഗ്. ചെന്നൈയില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് വനിതകളെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തില്‍ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്ന് ഫാത്തിമ മുസഫറെയും ഉള്‍പ്പെടുത്തി. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് ദേശീയ കൗണ്‍സില്‍ യോഗം നടന്നത്.യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി തങ്ങളും ദേശീയ കമ്മിറ്റിയിലെത്തി. ദേശീയ സെക്രട്ടറിയായാണ് മുനവ്വറലി തങ്ങളെ നിയോഗിച്ചത്. മുന്‍ എംഎല്‍എ ടിഎ അഹമ്മദ് കബീറിനെ ദേശീയ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കെപിഎ മജീദിനെ ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചു. ഫൈസല്‍ ബാബുവും ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായി ദേശീയ കമ്മിറ്റിയിലെത്തി. ഹാരിസ് ബീരാനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. കെ സൈനുല്‍ ആബിദും പുതുതായി കമ്മിറ്റിയിലെത്തി.ദേശീയ പ്രസിഡന്റായി തമിഴ്‌നാട് മുന്‍ എംപി പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ തുടരും. രാഷ്ട്രീയ ഉപദേശക കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെയും തിരഞ്ഞെടുത്തു. പി.കെ കുഞ്ഞാലിക്കുട്ടിയെ തന്നെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയാണ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി. ഡോ. അബ്ദുസമദ് സമദാനിയെ സീനിയര്‍ വൈസ് പ്രസിഡന്റായും പി.വി അബ്ദുല്‍ വഹാബിനെ നാഷണല്‍ ട്രഷററായും തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റുമാര്‍ കെപിഎ മജീദ്, എം അബ്ദുറഹ്മാന്‍, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ, നഈം അക്തര്‍, കൗസര്‍ ഹയാത്ത് ഖാന്‍, സൈനുല്‍ ആബിദീന്‍.ദേശീയ സെക്രട്ടറിമാര്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍, നവാസ് കനി, അഡ്വ. ഹാരിസ് ബീരാന്‍ എം.പി, അബ്ദുല്‍ ബാസിത്, ടി.എ അഹമ്മദ് കബീര്‍, സി.കെ സുബൈര്‍അസിസ്റ്റന്റ് സെക്രട്ടറിമാര്‍ ആസിഫ് അന്‍സാരി, അഡ്വ. ഫൈസല്‍ ബാബു, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി, ഫാത്തിമ മുസഫര്‍, ജയന്തി രാജന്‍, അഞ്ജനി കുമാര്‍ സിന്‍ഹ, എം.പി മുഹമ്മദ് കോയ

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....